ഈ ക്യാപ്പ് വെറുതെ കിട്ടിയതല്ല, വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി സൂപ്പർതാരം.

ഐപിഎൽ പതിനഞ്ചാം സീസണിന് തിരശ്ശീല വീണതോടെ അന്താരാഷ്ട്ര മത്സരങ്ങൾക്കും ആഭ്യന്തര മത്സരങ്ങൾക്കും തുടക്കമാവുകയാണ്. അടുത്തയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20 പരമ്പര തുടങ്ങുന്നതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര പരമ്പരകൾക്ക് തുടക്കമാകും. തിങ്കളാഴ്ച മുതല്‍ ഇന്ത്യയുടെ പ്രധാന ആഭ്യന്തര മത്സരമായ രഞ്ജി ട്രോഫി യുടെ നോക്കൗട്ട് ഘട്ടം തുടങ്ങി

അവസാന നാല് ബർത്തിനായി എട്ടു ടീമുകളാണ് കൊമ്പുകോർക്കുന്നത്. ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുന്നതിന് താരങ്ങൾക്ക് രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തുന്നത് നിർണായകമാണ്. കർണാടകയും ഉത്തർപ്രദേശും ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ മത്സരിക്കുന്ന താരങ്ങളിൽ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാൻ വളരെയധികം സാധ്യത കുറവുള്ള താരം മനീഷ് പാണ്ഡെയാണ്. താരത്തിൻ്റെ മോശംപ്രകടനം തന്നെയാണ് അതിന് കാരണം. ഈ ഐപിഎൽ സീസണിൽ ആറു മത്സരങ്ങളിൽ നിന്ന് 88 റൺസ് മാത്രമാണ് താരത്തിൻ്റെ സമ്പാദ്യം.

images 46


“എൻറെ വ്യക്തിഗത പ്രകടനങ്ങൾ ഇപ്പോൾ ചിലപ്പോൾ മോശമായേക്കാം. എന്നാൽ അതിനേക്കാൾ എന്നെ കൂടുതൽ അലോസരപ്പെടുത്തുന്നത് ടീം എന്ന നിലയിലെ പ്രകടനം മോശം ആകുന്നതാണ്. ഞങ്ങൾ ഇപ്പോഴും ശ്രമിക്കുന്നത് ഒരു ടീം എന്ന നിലയിൽ ഏറ്റവും മികച്ച ഇലവനെ കണ്ടുപിടിക്കാനും, മികച്ചത് നൽകാനും ആണ്. ഏതൊരാൾക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നാൽ ഈ ടീമിൻ്റെ ഭാഗമാകാൻ ഞാൻ കരുതുന്നത് ദീർഘകാലം ഞാൻ നന്നായി ചെയ്തു എന്നാണ്.

images 47



ക്യാപ് ആരും നിങ്ങൾക്ക് വെറുതെ തരില്ല. അത് ലഭിക്കണമെങ്കിൽ മികച്ച പ്രകടനം കാഴ്ചവെക്കണം. അത് ഞാൻ നൽകിയിട്ടുണ്ട് എന്നാണ് വിശ്വാസം. ഇപ്പോൾ ഞാൻ കളിക്കാനിറങ്ങുന്നത് 95ആം മത്സരത്തിനാണ്. ആദ്യ മത്സരത്തിന് ഞാൻ എങ്ങനെയാണോ അതുപോലെതന്നെ ഈ മത്സരത്തിലും നൽകാൻ ശ്രമിക്കും.”-മനീഷ് പാണ്ഡെ പറഞ്ഞു.

Previous articleഎന്റെ റോൾ മോഡൽ അവരാണ് : തുറന്ന് പറഞ്ഞ് ഉമ്രാൻ മാലിക്ക്
Next articleഫാബ് ഫോറിൽ അവൻ പൊളിക്കും : സച്ചിന്റെ റെക്കോർഡുകള്‍ തകർക്കുമെന്ന് മുൻ താരം