എന്റെ റോൾ മോഡൽ അവരാണ് : തുറന്ന് പറഞ്ഞ് ഉമ്രാൻ മാലിക്ക്

20220608 103602

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ കുറച്ചധികം നാളുകളായി ഏറ്റവും അധികം ചർച്ചാവിഷമായി മാറിയിരിക്കുന്നത് യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്ക് തന്നെയാണ്. ഈ സീസൺ ഐപിഎല്ലിൽ 20ലധികം വിക്കറ്റുകൾ വീഴ്ത്തി എല്ലാവരെയും ഞെട്ടിച്ച താരം 157 കിലോമീറ്റർ സ്പീഡ് എന്നുള്ള നേട്ടവും ഈ ഐപിൽ സീസണിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ സൗത്താഫ്രിക്കക്ക് എതിരായ ഇന്ത്യൻ ടീമിലേക്ക് എത്തിയ താരം നിലവിൽ രാഹുൽ ദ്രാവിഡിന്‍റെ കീഴിൽ ഇന്ത്യൻ സ്‌ക്വാഡിനും ഒപ്പം പരിശീലനത്തിലാണ്.താരത്തിന് ഇന്ത്യൻ ടീം ജേഴ്സിയിലുള്ള അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കുമോയെന്നതാണ് പ്രധാന ആകാംക്ഷ.

അതേസമയം ഇപ്പോൾ തന്റെ റോൾ മോഡൽ ആരെന്ന് വിശദമാക്കി രംഗത്ത് എത്തുകയാണ് ഉമ്രാൻ മാലിക്ക് തന്നെ. പാകിസ്ഥാൻ പേസർ വഖാർ യൂനിസുമായി താരതമ്യം അടക്കം ക്രിക്കറ്റ് ലോകത്ത് നിന്നും കേൾക്കുന്ന യുവ ജമ്മു പേസർ താനൊരിക്കലും വഖാർ യൂനിസിനെ കരിയറിൽ പിന്തുടർന്നിട്ടില്ലയെന്നും തന്റെ ആക്ഷൻ ആരെയും നോക്കിയുള്ളത് അല്ലെന്നും വിശദമാക്കി.കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ തന്റെ റോൾ മോഡലുകൾ ആരെന്ന് ഉമ്രാൻ മാലിക്ക് വെളിപ്പെടുത്തി

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.
Umran vs mi

“ഞാൻ എന്റെ ക്രിക്കറ്റ് കരിയറിൽ ഒരിക്കലും വഖാർ യൂനിസിനെ ഫോളോ ചെയ്യാനായി ശ്രമിച്ചില്ല.എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആക്ഷൻ നാച്ചുറൽ തന്നെയാണ്. എനിക്ക് കരിയറിൽ എക്കാലവും റോൾ മോഡലായി വന്നിട്ടുള്ളത് ഇന്ത്യൻ താരങ്ങളായ മുഹമ്മദ്‌ ഷമി, ജസ്‌പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരാണ്. എനിക്ക് എന്റെ രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കണം.എനിക്ക് ലഭിക്കുന്ന പിന്തുണക്കും സ്നേഹത്തിനും വളരെ അധികം നന്ദിയുണ്ട്. സൗത്താഫ്രിക്കക്ക് എതിരായ പരമ്പരയിൽ, ടീമിനെ ജയിപ്പിക്കുക അതാണ്‌ എന്റെ ലക്ഷ്യം “ഉമ്രാൻ മാലിക്ക് പറഞ്ഞു

Scroll to Top