എക്കാലത്തെയും മികച്ച ഫിനിഷർ : ട്വീറ്റുമായി വിരാട് കോഹ്ലി

PicsArt 10 10 11.22.11 scaled

ക്രിക്കറ്റ്‌ ലോകം ഇപ്പോൾ ഇതിഹാസ താരം മഹേന്ദ്ര സിംങ് ധോണി ഇന്നലെ കാഴ്ചവെച്ച ബാറ്റിങ് മികവിനെ വാനോളം പ്രശംസിക്കുന്ന തിരക്കിലാണ്. ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ത്രില്ലടിപ്പിച്ച ഏറെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഇന്നലെ ഡൽഹി ക്യാപിറ്റൽസ് ടീമിനെ ചെന്നൈ സൂപ്പർ കിങ്‌സ് നാല് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ തലഴുയർത്തി നിന്നത് ധോണിയുടെ ഫിനിഷിങ് മികവും ഒപ്പം ധോണി എന്ന ബാറ്റ്‌സ്മാന്റെ ബാറ്റിങ് പ്രകടനവുമാണ്. അവസാനത്തെ രണ്ട് ഓവറുകളിലെ സമ്മർദ്ദത്തെ അനായാസം നേരിട്ട നായകൻ ധോണി വെറും ആറ് ബോളിൽ നിന്നാണ് 3 ഫോറും ഒരു സിക്സും അടക്കമാണ് നിർണായകമായ 18 റൺസ് അടിച്ചെടുത്തതും ടീമിനെ മറ്റൊരു ഫൈനലിലേക്ക് നയിച്ചതും. 70 റൺസ് അടിച്ച ഋതുരാജ് ഗെയ്ക്ഗ്വാദ്, അർദ്ധ സെഞ്ച്വറിയുമായി പഴയകാല ഫോമിലേക്ക് തിരികെ എത്തിയ ഉത്തപ്പ എന്നിവരുമാണ് ചെന്നൈ ടീമിന്റെ പ്രധാന ജയത്തിൽ പങ്കുവഹിച്ചത്.

എന്നാൽ മത്സരത്തിലെ ചെന്നൈ ടീം ജയവും ധോണിയുടെ ഫിനിഷിഗ് മികവും സോഷ്യൽ മീഡിയയിലും തരംഗമാണ് സൃഷ്ടിച്ചത്. മുൻ താരങ്ങൾ അടക്കം ധോണിയുടെ ഇന്നിങ്സിനെ വാനോളം പുകഴ്ത്തുമ്പോൾ ഒൻപതാം ഐപിഎൽ ഫൈനൽ പ്രവേശനം സ്വന്തമാക്കിയ ടീം ചെന്നൈക്കും പ്രശംസ ലഭിക്കുന്നുണ്ട്. അതേസമയം ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സ് ജയത്തിന് പിന്നാലെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. അതാ ഫിനിഷിങ് കിംഗ് തിരികെ വന്നിരിക്കുന്നു എന്നുള്ള കോഹ്ലിയുടെ വാക്കുകൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ഏറ്റെടുത്ത് കഴിഞ്ഞു.

Read Also -  സഞ്ജു മാസ്റ്റർ ബ്ലാസ്റ്റർ പ്രകടനങ്ങൾ തുടരുന്നു. പ്രശംസകളുമായി മാത്യു ഹെയ്ഡൻ.

“അതാ കിങ് തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിലെ യഥാർത്ഥ ഫിനിഷിങ് കിങ് ഇതാ ഇന്നത്തെ മത്സരത്തോടെയിതാ തിരിച്ചെത്തിയിരിക്കുന്നു.ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ ഇതാ തിരിച്ചുവന്നിരിക്കുന്നു. ഞാൻ ഒരിക്കൽ കൂടി എന്റെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റിരിക്കുന്നു “ഇന്നലെ പോസ്റ്റ്‌ ചെയ്ത ട്വീറ്റിൽ വിരാട് കോഹ്ലി ഇപ്രകാരം കുറിച്ചു.അതേസമയം ആദ്യം കോഹ്ലി ചെന്നൈ ഇന്നിങ്സിന് ശേഷം ഷെയർ ചെയ്ത ട്വീറ്റിൽ താരം എക്കാലത്തെയും എന്നുള്ള പദം ഉപയോഗിച്ചിരുന്നില്ല. ശേഷം എക്കാലത്തെയും മികച്ച ഒരു ഫിനിഷർ എന്നൊരു വിശേഷണം കൂടി കൂട്ടിച്ചേർത്താണ് കോഹ്ലി തന്റെ രണ്ടാം ട്വീറ്റ് പങ്കുവെച്ചത്.

കൂടാതെ ധോണിയുടെ ഫിനിഷിങ് മികവിനെ വാനോളം പുകഴ്ത്തി ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ച് പോണ്ടിങ് കൂടി മത്സരശേഷം രംഗത്ത് എത്തി. എല്ലാ കാലത്തും താനാണ് മികച്ച ഫിനിഷർ എന്നുള്ള വസ്തുത ധോണി തെളിയിച്ചു എന്നും പറഞ്ഞ മുൻ ഓസ്ട്രേലിയൻ താരം ബൗളർമാർക്ക് അവരുടെ ലൈൻ ആൻഡ് ലെങ്ത് നഷ്ടമായാൽ അത് ധോണി ഉപയോഗിക്കും എന്നും തുറന്ന് പറഞ്ഞു.

Scroll to Top