വേഗ രാജാവായി ഫെർഗൂസൻ : മറികടന്നത് ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോർഡ്

ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും സജീവമായിരുന്ന ഒരു ചോദ്യത്തിന് ഒടുവിൽ ഉത്തരം. ഈ ഐപിൽ സീസണിലെ വേഗരാജാവ് താൻ എന്ന് തെളിയിച്ചു ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോളുമായി ഗുജറാത്ത് താരം ലോക്കി ഫെർഗൂസൻ. രാജസ്ഥാൻ റോയൽസിനെതിരായ ഫൈനൽ മത്സരത്തിലാണ് വേഗതയേറിയ ബോൾ എറിഞ്ഞ കിവീസ് താരം ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ ഞെട്ടിച്ചത്.

രാജസ്ഥാൻ ഇന്നിങ്സിലെ അഞ്ചാമത്തെ ഓവർ എറിയാനായി എത്തിയ താരം ഓവറിലെ ആദ്യത്തെ ബോളുകളിൽ തന്നെ 150 പ്ലസ് സ്പീഡ് പിന്നിട്ടു. ശേഷം ഓവറിലെ ആറാം ഓവറിൽ തന്നെ ഈ സീസണിലെ സ്പീഡ് ബോൾ എന്നുള്ള നേട്ടം താരം സ്വന്തം പേരിലാക്കി മാറ്റി.

157.3 കിലോമീറ്റർ സ്പീഡിൽ ബോൾ എറിഞ്ഞ താരം ഈ സീസണിലെ വേഗതയേറിയ ബോൾ എന്നുള്ള നേട്ടം സ്വന്തമാക്കി. നേരത്തെ 157.1 സ്പീഡിൽ പന്തെറിഞ്ഞ ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കിന്‍റെ നേട്ടമാണ് ഫെർഗൂസന്റെ ഇന്നത്തെ പ്രകടനത്തിന് മുൻപിൽ തകർന്നത്. ഈ സീസണിൽ പരിക്ക് കാരണം പല കളികളിൽ നിന്നും മാറി നിന്ന താരം ഈ നേട്ടത്തിന് പിന്നാലെ വളരെ മനോഹരമായ കുതിപ്പ് തന്നെയാണ് തന്റെ ടീമിന് സമ്മാനിച്ചത്.

അതേസമയം ഐപിൽ ചരിത്രത്തിലെ തന്നെ എക്കാലത്തെയും സ്പീഡ് ബോൾ ലിസ്റ്റ് നോക്കിയാൽ ഫെർഗൂസന്റെ ഇന്നത്തെ ഈ പ്രകടനം രണ്ടാമത്തെ സ്ഥാനത്ത് മാത്രമാണ് എത്തിയത്. നേരത്തെ ഐപിഎല്ലിൽ 157.71 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ ഷോൺ ടൈറ്റ് റെക്കോർഡാണ് എക്കാലത്തെയും മികച്ച ഐപിൽ ഫാസ്റ്റ് ബോൾ

Previous articleക്യാച്ച് കൈവിട്ട് യുസ്വേന്ദ്ര ചഹല്‍. ഫൈനലിലെ നിര്‍ണായക നിമിഷം
Next articleസഞ്ചുവിന്‍റെ ടീമിനും ഉണ്ട് അവാര്‍ഡ്. തുടര്‍ച്ചയായ രണ്ടാം നേട്ടം