സഞ്ചുവിന്‍റെ ടീമിനും ഉണ്ട് അവാര്‍ഡ്. തുടര്‍ച്ചയായ രണ്ടാം നേട്ടം

Ipl fair play award 2022

ക്രിക്കറ്റ് മത്സരങ്ങളില്‍ വിജയം മാത്രമാണ് ഏത് ടീമിന്‍റെയും ലക്ഷ്യം. എന്നാല്‍ വിജയത്തിനേക്കാളപ്പുറം മറ്റ് ചില കാര്യങ്ങള്‍ക്കും വില കല്‍പ്പിക്കാറുണ്ട്. അതുകൊണ്ടാണ് ക്രിക്കറ്റിനെ മാന്യമാര്‍മാരുടെ കളി എന്ന് വിശേഷിപ്പിക്കുന്നത്. ഇക്കാരണത്താല്‍ ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ ഫെയര്‍ പ്ലേ അവാര്‍ഡുകള്‍ ബിസിസിഐ നല്‍കി വരുന്നുണ്ട്.

2022 ഐപിഎല്‍ സീസണിലും ഫെയര്‍ പ്ലേ അവാര്‍ഡുണ്ടായിരുന്നു. ഇത്തവണ ഫെയര്‍ പ്ലേ അവാര്‍ഡ് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും പങ്കിട്ടു. തുടര്‍ച്ചയായ രണ്ടാം സീസണാണ് ഫെയര്‍ പ്ലേ അവാര്‍ഡ് രാജസ്ഥാന്‍ സ്വന്തമാക്കുന്നത്. ഇത് മൂന്നാം തവണെയാണ് രാജസ്ഥാന്‍ റോയല്‍സ് ഫെയര്‍പ്ലേ അവാര്‍ഡ് കരസ്ഥമാക്കുന്നത്. 17 മത്സരങ്ങളില്‍ നിന്നും 170 ഫെയര്‍ പ്ലേ പോയിന്‍റാണ് രാജസ്ഥാന്‍ കരസ്ഥമാക്കിയത്‌. 16 മത്സരങ്ങളില്‍ നിന്നും 160 പോയിന്‍റാണ് ഗുജറാത്തിനുള്ളത്. അവാര്‍ഡ് കുമാര്‍ സംഗകാരയും ആശീഷ് നെഹ്റയും ചേര്‍ന്ന് ഏറ്റു വാങ്ങി.

6a6908e5 a7c4 41ca bc69 96123be1482f

മത്സരത്തില്‍ ഗെയിം സ്പിരിറ്റ് കാണിക്കുന്നതും, മത്സര നിയമങ്ങള്‍ അനുസരിക്കുന്നതും, അംപയര്‍മാരുടെ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതും, എതിരാളികളെ ബഹുമാനിക്കുന്നതും കണക്കിലെടുത്താണ് പോയിന്‍റുകള്‍ തീരുമാനിക്കുക. തേര്‍ഡ് അംപയറോടൊപ്പം ഓണ്‍ ഫീല്‍ഡ് അംപയറുമാരാണ് ഫെയര്‍പ്ലേ പോയിന്‍റുകള്‍ ഇടുന്നത്.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
ebd38b50 60c6 4ae7 84ea c350ec111f4a

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫെയര്‍ പ്ലേ അവാര്‍ഡ് നേടിയിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. 6 തവണെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരബാദും രണ്ട് തവണ വീതം അവാര്‍ഡ് നേടി.

Scroll to Top