ക്യാച്ച് കൈവിട്ട് യുസ്വേന്ദ്ര ചഹല്‍. ഫൈനലിലെ നിര്‍ണായക നിമിഷം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 131 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തട്ടും വളരെ മോശം തുടക്കമാണ് ലഭിച്ചത്. 3 വിക്കറ്റുമായി ഹാര്‍ദ്ദിക്ക് പാണ്ട്യയയാണ് രാജസ്ഥാന്‍റെ ബാറ്റിംഗ് തകര്‍ച്ചക്ക് കാരണമായത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി ശുഭ്മാന്‍ ഗില്ലും വൃദ്ദിമാന്‍ സാഹയുമാണ് ഓപ്പണ്‍ ചെയ്തത്. രാജസ്ഥാനായി ബോളിംഗ് തുടങ്ങിയത് ട്രെന്‍റ് ബോള്‍ട്ടായിരുന്നു. ഓവറിലെ നാലാം പന്തില്‍ ഗുജറാത്ത് സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അവസരം ചഹല്‍ കൈവിട്ടു.

chahal drops gill

ഗുജറാത്ത് ഓപ്പണറിനായി ഒരുക്കിയ കെണിയില്‍ വീണെങ്കിലും, ചഹല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിനാല്‍ ശുഭ്മാന്‍ ഗില്‍ രക്ഷപ്പെട്ടു. സിംപിള്‍ ക്യാച്ചിനായി ഡൈവ് ചെയ്ത ചഹല്‍ കൈപിടിയില്‍ ഒതുക്കിയെങ്കിലും കൈയ്യില്‍ നിന്നും വഴുതി. ഗില്‍ നേരിട്ട ആദ്യ പന്തിലായിരുന്നു ഈ സംഭവം. പിന്നീട് അവസാനം വരെ ക്രീസില്‍ നിന്ന് സിക്സടിച്ച് ഫിനിഷ് ചെയ്താണ്, ഗില്‍ ക്രീസ് വിട്ടത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 35 പന്തില്‍ 39 റണ്‍സ് നേടിയ ബട്ട്ലര്‍ ടോപ്പ് സ്കോററായപ്പോള്‍ സഞ്ചു സാംസണ്‍ 14 റണ്‍സ് നേടി പുറത്തായി. സായ് കിഷോർ 2 ഓവറിൽ 20 വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനും ബോളിങ്ങിൽ തിളങ്ങി. 3 ഓവറിൽ 19 റൺസ് വഴങ്ങിയ യാഷ് ദയാലും 4 ഓവറിൽ 33 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി