ഐസിസി ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് 5 വിക്കറ്റ് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ശ്രീലങ്ക മറികടന്നു. 80 റണ്‍സ് നേടിയ അസലങ്കയും 53 റണ്‍സ് നേടിയ രാജപക്ഷയുമാണ് ശ്രീലങ്കന്‍ വിജയം ഉറപ്പിച്ചത്.
എന്നാല്‍ മത്സരത്തിനിടെ ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാരയും ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസുമായി വാക്കേറ്റമുണ്ടായി. ആറാം ഓവറിലെ അഞ്ചാം പന്തില്‍ ലിറ്റണ്‍ ദാസിന്‍റെ വിക്കറ്റിനെ തുടര്‍ന്നാണ് സംഭവം അരങ്ങേറിയത്. ശ്രീലങ്കൻ ബൗളറുടെ വിക്കറ്റ് ആഘോഷത്തിൽ പ്രകോപിതനായ ലിറ്റണ്‍ ദാസ് കയർക്കുകയായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ശ്രീലങ്കന്‍ പേസര്‍ തയ്യാറാവാതിരുന്നതോടെ കളിയ്യില്‍ ഇടി പൊട്ടി.
എന്നാല്‍ മുഹമ്മദ് നെയിം, ശ്രീലങ്കയുടെ ചമിക കരുണരത്ന എന്നിവര്‍ ഇടപെട്ടത്തോടെ അടി അവിടെ അവസാനിച്ചു.
16 റണ്‍സാണ് ലിറ്റണ്‍ ദാസ് നേടിയത്. ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ലിറ്റണ്‍ ദാസ് രണ്ട് നിര്‍ണായകമായ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു