ക്യാപ്റ്റനായി സഞ്ചു സാംസണ്‍. ശക്തമായ സ്ക്വാഡുമായി കേരളാ ക്രിക്കറ്റ് ടീം

സയ്ദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ നയിക്കുന്ന ടീമില്‍ സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരെയും നിലനിര്‍ത്തി. അതേ സമയം കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന ശ്രീശാന്തിനെ ടീമിലുള്‍പ്പെടുത്തിയില്ലാ.

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹനാന്‍ പരിശീലിപ്പിക്കുന്ന ടീമിന്‍റെ ആദ്യ മത്സരം ഗുജറാത്തിനെതിരെയാണ്. നവംമ്പര്‍ നാലിനാണ് മത്സരം. അതിനു ശേഷം ബിഹാര്‍, റെയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരെയാണ് മത്സരങ്ങള്‍.

മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സന്‍ ഗോവിന്ദ്, പി കെ മിഥുന്‍, എസ് മുഥുന്‍, റോഹന്‍ എസ് കുന്നുമ്മല്‍, റോജിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വരന്‍ സുരേഷ്, മനു കൃഷ്ണന്‍, എംഎസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിത്. എന്നിരാണ് മറ്റു ടീമംഗങ്ങള്‍