ഇപ്പോഴില്ലാ…ഹര്‍ദ്ദിക്ക് പാണ്ട്യ നോക്കൗട്ട് സ്റ്റേജിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്

ഐസിസി ടി20 ലോകകപ്പിനെത്തുമ്പോള്‍ ഇന്ത്യയയുടെ പ്രധാന ആശങ്ക ഹര്‍ദ്ദിക്ക് പാണ്ട്യ ബോളെറിയുമോ എന്നതായിരുന്നു. സൂപ്പര്‍ 12 ലെ പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിനു മുന്നോടിയായി തന്‍റെ അവസ്ഥ തുറന്നു പറയുകയാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ.

” എന്‍റെ പുറം കുഴപ്പമില്ലാ. പക്ഷേ ഞാന്‍ ഇപ്പോള്‍ ബോള്‍ ചെയ്യില്ലാ. എന്നാല്‍ നോക്കൗട്ടുകളുടെ അടുത്ത് എത്തുമ്പോള്‍ എനിക്ക് പന്തെറിയാന്‍ കഴിയും. എന്ന് ബോളെറിയാണം എന്ന് തീരുമാനിക്കുന്നത് ഞാനും പ്രൊഫഷണല്‍സുമാണ്. ” ഹര്‍ദ്ദിക്ക് പാണ്ട്യ പറഞ്ഞു.

ലോകകപ്പ് സ്ക്വാഡില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ ഓള്‍റൗണ്ടറായി തിരഞ്ഞെടുത്തത് ഏറെ വിമര്‍ശനത്തിനു വഴി വച്ചിരുന്നു. ഈയിടെ അവസാനിച്ച ഐപിഎല്ലിലും ഒരു പന്തു പോലും പാണ്ട്യ എറിഞ്ഞില്ലാ. എന്നാല്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയുടെ വിലമതിക്കാനാവത്ത സ്ഥാനം പറഞ്ഞിരുന്നു.