നെതര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ് പോരാട്ടത്തില്‍ പാര്‍ട്ട്ടൈം ബോളര്‍മാര്‍ക്കും ഇന്ത്യന്‍ ടീം അവസരം കൊടുത്തിരുന്നു. വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പന്തെറിഞ്ഞു. ഒരു വശത്ത് പ്രധാന ബോളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ മറുവശത്ത് പാര്‍ട്ടൈം ബോളര്‍മാര്‍ക്ക് രോഹിത് അവസരം കൊടുത്തു.
ചിന്നസ്വാമിയില്‍ ആദ്യം പാര്‍ട്ടൈമര്‍ വിരാട് കോഹ്ലിയേയായിരുന്നു. സ്കോട്ട് എഡ്വേഡ്സിന്‍റെ വിക്കറ്റെടുത്ത് വിരാട് കോഹ്ലി ഇന്ത്യക്കായി ബ്രേക്ക്ത്രൂ നല്‍കി. വിക്കറ്റിനു പുറകില്‍ കെല്‍ രാഹുല്‍ ഒരു മികച്ച ക്യാച്ചെടുത്തു.
തന്‍റെ ഏകദിന കരിയറിലെ അഞ്ചാം വിക്കറ്റാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 2014 ജനുവരി 31 നു ശേഷം ഇതാദ്യമായാണ് കോഹ്ലി ഏകദിന വിക്കറ്റ് വീഴ്ത്തിയത്.
ഇംഗ്ലണ്ട് താരം അലിയ്സ്റ്റര്‍ കുക്കിനെ ബൗള്‍ഡാക്കിയാണ് വിരാട് കോഹ്ലി തന്‍റെ ഏകദിന വിക്കറ്റിനു തുടക്കമിട്ടത്. 2011 സെപ്തംബറില്‍ കാര്‍ഡിഫില്‍ നടന്ന മത്സരത്തിലായിരുന്നു കോഹ്ലിയുടെ ആദ്യ വിക്കറ്റ്.
1 മാസത്തിനു ശേഷം വീണ്ടും കോഹ്ലിക്ക് വിക്കറ്റ് കിട്ടി. ഇത്തവണ മൊഹാലിയില്‍ നടന്ന പോരാട്ടത്തില്‍ ക്രയിഗ് കീസ്വെറ്ററിനെയാണ് വിരാട് കോഹ്ലിയുടെ ഇരയായത്. ഇംഗ്ലണ്ട് താരം ബൗള്‍ഡായാണ് പുറത്തായത്.
റണ്‍ മെഷീന്‍റെ അടുത്ത ഇര സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്‍ഡണ്‍ ഡീകോക്കാണ്. അന്ന് ആ മത്സരത്തിലെ താരമായിരുന്ന സൗത്താഫ്രിക്കന്‍ താരത്തെ സ്വന്തം പന്തില്‍ പിടികൂടിയാണ് വിരാട് കോഹ്ലി വിക്കറ്റ് നേടിയത്.
2014 ലാണ് വിരാട് കോഹ്ലിയുടെ അടുത്ത വിക്കറ്റ് നേടിയത്. ഇത്തവണ വെല്ലിംഗ്ടണില്‍ നടന്ന പോരാട്ടത്തില്‍ ബ്രണ്ടന്‍ മക്കലമാണ് കോഹ്ലിയുടെ മുന്നില്‍ വീണത്. രോഹിത് ശര്‍മ്മയക്ക് ക്യാച്ച് നല്‍കിയാണ് ന്യൂസിലന്‍റ് താരം പുറത്തായത്.
ഏകദിനത്തില്‍ 110.2 ഓവര്‍ എറിഞ്ഞട്ടുള്ള വിരാട് കോഹ്ലി, 680 റണ്‍സ് വഴങ്ങിയാണ് 5 വിക്കറ്റ് നേടിയിരിക്കുന്നത്. ടി20 യില്‍ 4 വിക്കറ്റാണ് കോഹ്ലിയുടെ സമ്പാദ്യം. കെവിന്‍ പീറ്റേഴ്സണ്‍, സമിത് പട്ടേല്‍, മുഹമ്മദ് ഹഫീസ്, ജോണ്‍സണ്‍ ചാള്‍സ് എന്നിവരുടെ വിക്കറ്റാണ് വിരാട് കോഹ്ലി പിഴുതിരിക്കുന്നത്.