9ൽ 9ന്റെ വിജയത്തിളക്കം. ഡച്ചുപടയെയും തകർത്ത് ഇന്ത്യ സെമിഫൈനലിലേക്ക്. 160 റൺസിന്റെ വിജയം.

F voYxabYAAaC52 scaled

നെതർലാൻഡ്സിനെതിരായ തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഏകപക്ഷീയമായ മത്സരത്തിൽ 160 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഈ ലോകകപ്പിലെ തുടർച്ചയായ ഒമ്പതാം വിജയമാണ് മത്സരത്തിൽ പിറന്നത്.

ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് കെഎൽ രാഹുലും ശ്രേയസ് അയ്യരും ആയിരുന്നു. ഇരുവരും മത്സരത്തിൽ തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. ഒപ്പം ബോളിങ്ങിൽ കുൽദീവ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് തുടങ്ങിയവർ മികവ് പുലർത്തിയപ്പോൾ ഇന്ത്യ മത്സരത്തിൽ വിജയം കാണുകയായിരുന്നു.

kl rahul and shreyas iyyer

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയും ഗില്ലും നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. രോഹിത് ശർമ 61 റൺസും ശുഭമാൻ ഗിൽ 51 റൺസുമാണ് മത്സരത്തിൽ നേടിയത്

ഇരുവർക്കും ശേഷമേത്തിയ വിരാട് കോഹ്ലിയും അർത്ഥസെഞ്ച്വറി നേടിയപ്പോൾ ഇന്ത്യ ശക്തമായ ഒരു നിലയിലേക്ക് നീങ്ങുകയായിരുന്നു. ശേഷം നാലാം വിക്കറ്റിൽ ശ്രേയസ് അയ്യരും രാഹുലും ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുത്തു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 208 റൺസാണ് കൂട്ടിച്ചേർത്തത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
F u2qb1aUAAtkMA

ശ്രേയസ് അയ്യർ മത്സരത്തിൽ 94 പന്തുകളിൽ 128 റൺണ് നേടി. 10 ബൗണ്ടറികളും 5 സിക്സറുകളും അയ്യരുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 64 പന്തുകളിൽ 11 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 102 റൺസായിരുന്നു രാഹുൽ മത്സരത്തിൽ നേടിയത്. ഇതോടെ ഇന്ത്യയുടെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 410ൽ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലാൻഡ്സിന് തുടക്കം തന്നെ പാളി. ഓപ്പണർ ബറേശിയെ(4) ആദ്യം തന്നെ ഡച്ച് പടയ്ക്കു നഷ്ടമായി. പിന്നീട് വന്ന ബാറ്റർമാർ ക്രീസിലുറക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടരാൻ ഒരു വമ്പൻ പ്രകടനം തന്നെ ആവശ്യമായിരുന്നു.

20231112 204933

നെതർലാൻസിനായി 39 പന്തുകളിൽ 59 റൺസ് നേടിയ തേജസയാണ് ടോപ്സ്കോറർ. ബാക്കി ബാറ്റർമാരും ക്രീസിലുറച്ചെങ്കിലും സ്കോറിങ് റേറ്റ് കൃത്യമായി ഉയർത്താൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, കുൽദീവ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ മത്സരത്തിൽ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി.

ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 160 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ബുധനാഴ്ച ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ സെമിഫൈനൽ മത്സരം നടക്കുന്നത്.

Scroll to Top