ഐപിൽ മെഗാതാരലേലം ബാംഗ്ലൂരിൽ നടക്കുമ്പോൾ ടീമുകൾ എല്ലാം മികച്ച താരങ്ങളെ സൃഷ്ടിക്കാനുള്ള പ്ലാനിലാണ്. എന്നാൽ മെഗാതാരലേലത്തിന്റെ രണ്ടാം ദിനവും വളരെ ശ്രദ്ധേയമായി മാറിയത് ഇന്ത്യൻ പേസർമാർക്ക് ലഭിച്ച സ്വീകാര്യതയാണ്. ഒരിക്കൽ കൂടി മികച്ച ഒരു ടീമിനെ സൃഷ്ടിക്കാനായി എട്ട് ഐപിൽ ടീമുകൾ എത്തിയപ്പോൾ പുത്തൻ രണ്ട് ടീമുകൾ മികച്ച താരങ്ങൾക്കായി വൻ തുക ചിലവഴിക്കുന്നത് കാണാനായി സാധിച്ചു.
അതേസമയം മെഗാതാര ലേലത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിലെ ചില താരങ്ങളെ മറ്റുള്ള ടീമുകൾ വൻ തുകക്ക് സ്വന്തമാക്കിയതാണ് ചർച്ചയായി മാറുന്നത്.ചില താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ വളരെ അധികം ശ്രമിച്ചെങ്കിലും മറ്റുള്ള ടീമുകൾ കോടികൾ എറിഞ്ഞതോടെ യുവ താരത്തെ അടക്കം രാജസ്ഥാൻ ടീമിന് നഷ്ടമായി.
ഇക്കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിലേക്ക് എത്തിയ പേസർ ചേതൻ സക്കറിയക്കായി രാജസ്ഥാൻ റോയൽസ് ടീം മാക്സിമം ട്രൈ ചെയ്തെങ്കിലും താരത്തെ 4.2 കോടി രൂപക്കാണ് ഡൽഹി ക്യാപിറ്റൽസ് കരസ്ഥമാക്കിയത്.23 വയസ്സുകാരൻ താരം ഇക്കഴിഞ്ഞ ഐപിൽ സീസണിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഐപിൽ കരിയറിൽ 14 വിക്കറ്റുകളാണ് യുവ പേസറുടെ സമ്പാദ്യം.
അതേസമയം എല്ലാവരെയും ഒരിക്കൽ കൂടി ഞെട്ടിച്ച് ഇംഗ്ലണ്ട് സ്റ്റാർ ആൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ പഞ്ചാബ് കിങ്‌സ് ടീമിലേക്ക് എത്തി.അത്യന്തം വാശി നിറഞ്ഞ ലേലത്തിൽ 11.50 കോടി രൂപ നൽകിയാണ് പഞ്ചാബ് താരത്തെ നേടിയത്.വാശിയേറിയ ലേലത്തിൽ രാജസ്ഥാൻ ടീം താരത്തിനായി 7 കോടി വരെ പോരാട്ടം നടത്തിയെങ്കിലും 11.5 കോടി വരെ എത്തിച്ചാണ് പഞ്ചാബ് ടീം ഇംഗ്ലീഷ് താരത്തെ നേടിയത്. ബിഗ് ബാഷിൽ അടക്കം മിന്നും ഫോമിലുള്ള താരം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങാൻ കഴിവുള്ള ബാറ്റ്‌സ്മാനാണ്