അവസാന ചിരി ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ. തുടര്‍ച്ചയായ ബൗണ്ടറികള്‍ക്ക് ശേഷം ഇന്ത്യന്‍ താരത്തിന്‍റെ തകര്‍പ്പന്‍ തിരിച്ചു വരവ്വ്

ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണര്‍മാരെ നഷ്ടമായതോടെ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 41 എന്ന നിലയില്‍ നിന്നും 102 ന് 5 എന്ന നിലയിലേക്ക് വീണു.

ജേസണ്‍ റോയി (23) ജോണി ബെയര്‍സ്റ്റോ (38) ജോ റൂട്ട് (11) സ്റ്റോക്ക്സ് (21) ജോസ് ബട്ട്ലര്‍ (4) എന്നിവരാണ് പുറത്തായത്. ഇവര്‍ക്ക് ശേഷം ഒന്നിച്ച മൊയിന്‍ അലിയും – ലിയാം ലിവിങ്ങ്സ്റ്റണും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 45 പന്തില്‍ 46 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

അപകടകരമായ കൂട്ടുകെട്ട് ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് പൊളിച്ചത്. തുടര്‍ച്ചയായ ബൗണ്ടറികള്‍ക്ക് ശേഷമായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഭംഗിയായ തിരിച്ചു വരവ്വ്. 29ാം ഓവറിലെ നാലാം പന്തില്‍ ക്രീസില്‍ നിന്നും ചാടിയിറങ്ങിയ ലിയാം ലിവിങ്ങ്സ്റ്റണ്‍ പുള്‍ ഷോട്ടിലൂടെയാണ് സിക്സ് കണ്ടെത്തിയത്.

അടുത്ത പന്തില്‍ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടി. എന്നാല്‍ അടുത്ത പന്തില്‍ ഷോട്ട് ബോളില്‍ സിക്സ് അടിക്കാനുള്ള ശ്രമം ശ്രേയസ്സ് അയ്യരുടെ കൈകളില്‍ അവസാനിച്ചു. 33 പന്തില്‍ 2 വീതം ഫോറും സിക്സും അടക്കം 33 റണ്‍സാണ് നേടിയത്.

India XI: R Sharma(c), S Dhawan, Virat Kohli, S Yadav, R Pant (Wk), H Pandya, R Jadeja, M Shami, J Bumrah, P Krishna, Y Chahal.

England XI: J Roy, J Bairstow, J Root, B Stokes, J Buttler (c/wk), L Livingstone, M Ali, C Overton, D Willey, B Carse, R Topley.

Previous articleതീ പന്തുമായി മുഹമ്മദ് ഷാമി. പ്രതിരോധം ഭേദിച്ച് ബട്ട്ലറുടെ കുറ്റി തെറിച്ചു.
Next articleസച്ചിനും ദാദയും ഒരുമിച്ചെത്തി!! കളി കാണാൻ ഇതിഹാസങ്ങളുടെ നീണ്ടനിര