തീ പന്തുമായി മുഹമ്മദ് ഷാമി. പ്രതിരോധം ഭേദിച്ച് ബട്ട്ലറുടെ കുറ്റി തെറിച്ചു.

shami clean up buttler

ഇന്ത്യക്കെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട് ബാറ്റിംഗിനയക്കപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ദയനീയ പ്രകടനം കണക്കിലെടുത്ത് വളരെ കരുതലോടെയാണ് ഷാമിയേയും ബുംറയേയും നേരിട്ടത്. എന്നാല്‍ പിന്നീട് ഇരുവരും ഗിയര്‍ മാറ്റി.

മുഹമ്മദ് ഷാമിയെ ഫോറിനും സിക്സിനും പറത്തി ജേസണ്‍ റോയി തുടക്കമിട്ടു. എന്നാല്‍ നല്ല തുടക്കം വലിയ സ്കോറിലേക്ക് ഉറര്‍ത്താനായില്ലാ. 33 പന്തില്‍ 23 റണ്‍സ് നേടിയ താരം ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിനു ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ ജേസണ്‍ റോയി പുറത്തായതോടെ വിക്കറ്റുകള്‍ വീണു തുടങ്ങി.

FB IMG 1657807188145

ബൗണ്ടറികളടിച്ച് ജോണി ബെയര്‍സ്റ്റോ 38(38) ക്രീസില്‍ നിന്നെങ്കിലും ചഹലിനെ കൂറ്റന്‍ ഷോട്ടിനടിക്കാനുള്ള ശ്രമത്തിനിടെ കുറ്റി തെറിച്ചു. ജോ റൂട്ടിനും (21 പന്തില്‍ 11) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ. അടുത്ത ഓവറില്‍ ജോസ് ബട്ട്ലര്‍ കൂടി പുറത്തായതോടെ ഇംഗ്ലണ്ട് 87 ന് 4 എന്ന നിലയിലായി.

മുഹമ്മദ് ഷാമിയുടെ പന്തില്‍ ഫ്ലിക്ക് ചെയ്യനുള്ള ശ്രമത്തിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലറുടെ സ്റ്റംപ് തെറിച്ചു. 5 പന്തില്‍ വെറും 4 റണ്‍സ് മാത്രമാണ് താരം നേടിയത്.

Read Also -  ഹർദിക്കിനൊന്നും പറ്റൂല, രോഹിതിന് ശേഷം ആ 24കാരൻ ഇന്ത്യൻ നായകനാവണം. റെയ്‌ന തുറന്ന് പറയുന്നു.
Scroll to Top