സച്ചിനും ദാദയും ഒരുമിച്ചെത്തി!! കളി കാണാൻ ഇതിഹാസങ്ങളുടെ നീണ്ടനിര

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം നടക്കുന്ന ലോർഡ്‌സ് ക്രിക്കറ്റ്‌ മൈതാനത്തിൽ കളി കാണാൻ എത്തിയത് സ്പെഷ്യൽ അത്ഥിതികള്‍. മത്സരം വീക്ഷിക്കാൻ രണ്ട് ടീമിലെയും ഇതിഹാസ താരങ്ങളാണ് എത്തിയത്. ഒരുവേള ഇത്രയേറെ മുൻ താരങ്ങൾ ഒരുമിച്ചു കണ്ടത് കാണിക്കളെ ഞെട്ടിച്ചു. നേരത്തെ ഒന്നാം ഏകദിന മത്സരം വീക്ഷിക്കാൻ മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണി എത്തിയിരുന്നു.

അതേസമയം ഇന്നത്തെ രണ്ടാം ഏകദിനം കാണാനായി ഇന്ത്യൻ ഇതിഹാസ താരങ്ങളായ സച്ചിൻ, ദാദ എന്നിവരാണ് എത്തിയത്. ഒരു നീണ്ട കാലത്തോളം ഇന്ത്യൻ ക്രിക്കറ്റ്‌ മുഖമായിരുന്ന ഇവർ ഇരുവരും ഒരുമിച്ച് ഗ്രൗണ്ടിൽ ഇരിക്കുന്ന കാഴ്ച നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറി.

FXoiotgVUAUbjKX

സച്ചിൻ, ഭാര്യ അഞ്ജലിയുമായി മത്സരം വീക്ഷിക്കാൻ എത്തിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് പ്രസിഡന്റ്‌ കൂടിയായ ദാദയെയും ഇരുവർക്കും ഒപ്പം കാണാൻ കഴിഞ്ഞു. ഓരോ തവണയെയും ഇരുവരെയും ക്യാമറ ഒപ്പിയെടുത്തപ്പോൾ ഗ്രൗണ്ടിൽ ഉയർന്നത് വൻ ആരവം.

FXoXTtiVUAA LmN

അതേസമയം ഇന്ത്യൻ മുൻ ക്യാപ്റ്റനും കൂടാതെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണിയും മത്സരം ആസ്വദിക്കാൻ എത്തി. കൂടാതെ ഇന്ത്യൻ മുൻ താരങ്ങളായ സുരേഷ് റൈന, ഹർഭജൻ സിംഗ് എന്നിവരെയും കാണികൾക്ക്‌ ഇടയിൽ കാണാൻ സാധിച്ചു.