ലെയസ്റ്റര്‍ഷെയറിനെതിരെയുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യ ലീഡ് സ്വന്തമാക്കി. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്. 31 റണ്‍സുമായി ശ്രീകാര്‍ ഭരതും 9 റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിന്‍റെ മറുപടിയായി 244 റണ്‍സില്‍ ലെയ്സ്റ്റര്‍ഷെയര്‍ പുറത്തായി. 2 റണ്‍സ് അകലെയാണ് കൗണ്ടി ടീമിന്‍റെ എല്ലാവരും പുറത്തായത്.
കൗണ്ടി ടീമിനായി 87 പന്തില്‍ 76 റണ്‍സുമായി ഇന്ത്യന്‍ താരം റിഷഭ് പന്താണ് ടോപ്പ് സ്കോററായത്. ലെയ്സ്റ്ററിനായി അര്‍ദ്ധസെഞ്ചുറി നേടിയതും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമായിരുന്നു. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരമായ ചേത്വേശര്‍ പൂജാര റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഷാമിയുടെ പന്തില്‍ ബൗള്‍ഡായാണ് ഇന്ത്യന്‍ സീനിയര്‍ താരം പുറത്തായത്.
ലൂയിസ് കിംമ്പര്‍ (31) എവിസണ്‍ (22) റിഷി പട്ടേല്‍ (34) റൊമാന്‍ വാക്കര്‍ (34) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യക്കായി മുഹമ്മദ് ഷാമിയും ജഡേജയും 3 വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ താക്കൂറും സിറാജും 2 വിക്കറ്റ് വീഴ്ത്തി. പത്തോവര്‍ എറിഞ്ഞ ഉമേഷ് യാദവിനു വിക്കറ്റ് ലഭിച്ചില്ലാ. ആദ്യ ദിനം മഴകാരണം നേരത്തെ നിര്‍ത്തിയപ്പോള്‍ പിന്നീട് ഇന്ത്യ ബാറ്റ് ചെയ്യാതെ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു.
2 റണ്‍സിന്‍റെ ലീഡുമായി ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പകരം ഭരതാണ് ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ ഏകദിന ശൈലിയില്‍ (34 പന്തില്‍ 38) ബാറ്റ് ചെയ്താണ് പുറത്തായത്. 8 ഫോറാണ് താരം നേടിയത്. നവദീപ് സൈനിക്കാണ് വിക്കറ്റ്