❛ആക്രമണമാണ് മികച്ച പ്രതിരോധം❜ തകര്‍ച്ചയില്‍ നിന്നും കൗണ്ടര്‍ അറ്റാക്കിങ്ങുമായി ഇംഗ്ലണ്ടിന്‍റെ കരകയറല്‍

FWCUg8kaUAAXWPO

ന്യൂസിലന്‍റിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ട് 264 ന് 6 എന്ന നിലയിലാണ്. ന്യൂസിലന്‍റിന്‍റെ 329 റണ്‍സ് സ്കോറിനേക്കാള്‍ 65 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട്. തുടക്ക ഓവറുകളില്‍ ന്യൂസിലന്‍റിന്‍റെ പേസ് ആക്രമണവും അതിനു ശേഷമുള്ള ഇംഗ്ലണ്ടിന്‍റെ കൗണ്ടര്‍ അറ്റാക്കുമാണ് രണ്ടാം ദിനത്തെ ശ്രദ്ദേയമാക്കിയത്.

അലക്സ് ലീസ് (4) സാക്ക് ക്രൗളി (6) ഒലി പോപ്പ് (5) ജോ റൂട്ട് (5) ബെന്‍ സ്റ്റോക്ക്സ് (18) ബെൻ ഫോക്സ് (൦) എന്നിവര്‍ പുറത്തായതോടെ 55 ന് 6 എന്ന നിലയിലായി. ന്യൂസിലന്‍റ് പേസ് ത്രയമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ട്രെന്‍റ് ബോള്‍ട്ട് 3 ഉം നീല്‍ വാഗ്നര്‍ 2 വിക്കറ്റും ടിം സൗത്തി 1 വിക്കറ്റും നേടി. എന്നാവര്‍ ഇവരെ ഒട്ടും ഭയമില്ലാതെയാണ് ജോണി ബെയര്‍സ്റ്റോയും അരങ്ങേറ്റക്കാരന്‍ ജേമി ഓവര്‍ടണും നേരിട്ടത്. ഇരുവരും അപരാജിതമായ ആറാം വിക്കറ്റില്‍ 223 പന്തില്‍ 209 റണ്‍സ് നേടി.

341505

കഴിഞ്ഞ മത്സരം വിജയിപ്പിച്ച ജോണി ബെയര്‍സ്റ്റോ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടി. 126 പന്തില്‍ 130 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയിരിക്കുന്നത്. 106 പന്തില്‍ 89 റണ്‍സുമായി ജേമി ഓവര്‍ട്ടണ്‍ ക്രീസില്‍ കൂട്ടിനുണ്ട്. ന്യൂസിലന്‍റിനെതിരെ ഇംഗ്ലണ്ടിന്‍റെ റെക്കോഡ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. അതുപോലെ എട്ടാം നമ്പറിലും അതിലും താഴെയും ബാറ്റ് ചെയ്ത ഒരു അരങ്ങേറ്റ താരത്തിന്‍റെ ഉയര്‍ന്ന സ്കോറുമണ് ഓവര്‍ട്ടണ്‍ നേടിയത്.

See also  ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.
341492

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 329 റണ്‍സാണ് ന്യൂസിലന്‍റ് നേടിയത്. 109 റണ്‍സുമായി ഡാരില്‍ മിച്ചലാണ് ടോപ്പ് സ്കോററായത്. ടോം ബ്ലന്‍ഡല്‍ (55) അര്‍ദ്ധസെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് 5 ഉം ബ്രോഡ് 3 ഉം വിക്കറ്റ് സ്വന്തമാക്കി. മാത്യൂ പോട്സ്, ജേമി ഓവര്‍ട്ടണ്‍ ഓരോ വീതം വിക്കറ്റ് നേടി.

Scroll to Top