പൂജാരയുടെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷാമി. കെട്ടിപിടിച്ച് യാത്രയപ്പ്

ഇന്ത്യൻ ദേശീയ ടെസ്റ്റ് ടീമിലേക്കുള്ള ചേതേശ്വര് പൂജാരയുടെ തിരിച്ചുവരവ് നിരാശയിൽ കലാശിച്ചു. സന്നാഹ മത്സരത്തില്‍ ലെസ്റ്റർഷയറിനുവേണ്ടി കളിക്കുന്ന നാല് ഇന്ത്യൻ താരങ്ങളിൽ ഒരാളായ പൂജാരയാണ്, ഷമിയുടെ പന്തില്‍ ബൗള്‍ഡായി പുറത്തായത്. പൂജാരയെ പുറത്താക്കിയ ശേഷം, ഷമി ചാടിയെത്തി പൂജാരയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചാണ് യാത്ര അയച്ചത്.

നേരിട്ട ആറാം പന്തിലാണ് പൂജാര സംപൂജ്യനായി മടങ്ങിയത്. ലെസ്റ്റർഷയറിനായി മൂന്നാം നമ്പറിലാണ് പൂജാര ബാറ്റ് ചെയ്യാന്‍ എത്തിയത്. കൗണ്ടി ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോം പൂജാരക്ക് ആവര്‍ത്തിക്കാനായില്ലാ.

മോശം ഫോമിനെ തുടർന്നതിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും പൂജാരയെ ഒഴിവാക്കിയിരുന്നു. 2019 മുതൽ താരം സെഞ്ച്വറി നേടിയിട്ടില്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോറ്റതിന് ശേഷമാണ് പൂജാരയെ ടീമിൽ നിന്ന് ഒഴിവാക്കിയത്.

കൗണ്ടി മത്സരത്തില്‍ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ഇരട്ട സെഞ്ച്വറി ഉൾപ്പെടെ 720 റൺസാണ് പൂജാര നേടിയത്. ഇതിനു ശേഷമാണ് ഏക ടെസ്റ്റിനായി പൂജാരയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വിളിച്ചത്.

അതെസമയം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ തലേന്നത്തെ സ്‌കോറായ എട്ടിന് 246 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇതോടെയാണ് ലെസ്റ്റര്‍ ബാറ്റിംഗിന് ഇറങ്ങിയത്