സഞ്ജുവിനെ വീണ്ടും നിലനിർത്തിയത് എന്തിന് :ഉത്തരം നൽകി സംഗക്കാര

ഐപിൽ ആവേശം ക്രിക്കറ്റ്‌ ലോകത്ത് ഒരിക്കൽ കൂടി ഉയർന്ന് കഴിഞ്ഞു. എല്ലാ ആരാധകരും കാത്തിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ എല്ലാം നിലനിർത്തുന്ന താരങ്ങൾ പട്ടിക കൂടി കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിമാനമായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ രാജസ്ഥാന്‍ നിലനിര്‍ത്തി. സഞ്ജുവിനെ 14 കോടി രൂപക്കാണ്‌ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ, യശസ്സി ജെയ്സ്വാൾ എന്നിവരെ കൂടി രാജസ്ഥാൻ ടീമില്‍ നിലനിര്‍ത്തി.

ഇക്കഴിഞ്ഞ ഐപിൽ സീസണിൽ ടീമിനെ നയിച്ച സഞ്ജുവിനെ ഒരിക്കൽ കൂടി ടീം നിലനിർത്താനുള്ള കാരണവുമായിപ്പോൾ എത്തുകയാണ് മുൻ ശ്രീലങ്കൻ താരവും രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടര്‍ കൂടിയായ കുമാര സംഗക്കാര.നേരത്തെ നായകനായുള്ള ആദ്യ സീസണില്‍ തന്നെ സഞ്ജു, ടീമിന്റെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രകടനം പുറത്തെടുത്തതാണ് വീണ്ടും സ്‌ക്വാഡിൽ നിലനിർത്താനുള്ള കാരണം എന്നും സംഗക്കാര വിശദമാക്കി.10 കോടി രൂപക്ക് ബട്ട്ലറെ നിലനിർത്തിയ ടീം നാല് കോടി രൂപക്കാണ് ജയ്‌സ്വാളിനെ ടീമിൽ എത്തിച്ചത്.62 കോടി രൂപയാണ് മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന്‍റെ കൈവശം അവശേഷിക്കുന്നത്.

images 2021 12 01T115001.363

അതേസമയം പേസർ ജോഫ്ര ആർച്ചർ, ഇംഗ്ലണ്ട് ആൾറൗണ്ടർ ബെൻ സ്റ്റോക്സ് എന്നിവരെ രാജസ്ഥാൻ റോയൽസ് ടീം ഒഴിവാക്കിയത് ഇതിനകം തന്നെ വളരെ ശ്രദ്ധേയമായി മാറി കഴിഞ്ഞു. ആർച്ചറുടെ സ്ഥാനം എക്കാലവും രാജസ്ഥാൻ ടീമിന് അറിയാമെന്ന് പറഞ്ഞ സംഗക്കാര, പേസറുടെ പരിക്കാണ് അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണം എന്നും വിശദമാക്കി. കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ ടീമിനായി മികച്ച പ്രകടനം ബാറ്റിങ്ങിൽ പുറത്തെടുത്ത സഞ്ജു സാംസൺ 14 മത്സരങ്ങളിൽ നിന്നും 484 റൺസ്‌ അടിച്ചെടുത്തു.