വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോഡ് ബുക്കില്‍ ഇടം നേടി കുല്‍ദീപ് യാദവ്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് 28 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റില്‍ 50 വിക്കറ്റുകള്‍ കുല്‍ദീപ് യാദവ് പൂര്‍ത്തിയാക്കി.
ഏറ്റവും വേഗത്തില്‍ 50 ടി20 വിക്കറ്റുകള്‍ എന്ന ഇന്ത്യന്‍ റെക്കോഡാണ് കുല്‍ദീപ് യാദവ് സ്വന്തമാക്കിയത്. 30 മത്സരങ്ങളില്‍ നിന്നാണ് ഈ സ്‌പിന്നറുടെ നേട്ടം. 34 മത്സരങ്ങളില്‍ 50 വിക്കറ്റ് നേടിയ ചഹലിന്‍റെ റെക്കോഡാണ് മറികടന്നത്.
- 30 – Kuldeep Yadav
- 34 – Yuzvendra Chahal
- 41 – Jasprit Bumrah
- 42 – R Ashwin
- 50 – Bhuvneshwar Kumar
26 മത്സരങ്ങളില്‍ 50 വിക്കറ്റ് പിഴുത ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിന്‍റെ പേരിലാണ് എക്കാലത്തെയും മികച്ച റെക്കോഡ്. മത്സരത്തില്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 42 റണ്‍സ് നേടിയ ബ്രാണ്ടന്‍ കിംഗാണ് ടോപ്പ് സ്കോറര്‍.
- 26 – Ajantha Mendis
- 30 – Kuldeep Yadav
- 31 – Imran Tahir
- 31 – Rashid Khan
- 32 – Lungi Ngidi