ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ 2 വിക്കറ്റാണ് വീഴ്ത്തിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് യാദവിന്‍റെ പ്രകടനം. മൂന്നു ബോളിന്‍റെ ഇടവേളയില്‍ റബാഡ, നഥാന്‍ എല്ലിസ് എന്നിവരുടെ സ്റ്റംപുകളാണ് തെറിച്ചത്.
14ാം ഓവറിലെ നാലാം പന്തിലായിരുന്നു റബാഡ പുറത്തായത്. പിന്നീട് എത്തിയത് സീസണിലെ ആദ്യ മത്സരം കളിച്ച നഥാന്‍ എല്ലിസ്. അഞ്ചാം പന്തില്‍ ഡിഫന്‍റ് ചെയ്ത താരം ആറാം പന്തില്‍ കുല്‍ദീപിനെതിരെ ഷോട്ട് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുല്‍ദീപിന്‍റെ സ്പിന്നിംഗ് ബോള്‍ എല്ലിസിന്‍റെ ബാറ്റിനും പാഡിനുമിടയിലൂടെ സ്റ്റംപ് തെറിപ്പിച്ചു.
മത്സരത്തില്‍ 116 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് പഞ്ചാബ് മുന്നോട്ട് വച്ചത്. എന്നാല്‍ 10.3 ഓവറില്‍ ഡല്‍ഹി വിജയം കണ്ടെത്തി. പൃഥി ഷാ (20 പന്തില്‍ 41) ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 60) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
6 പോയിന്‍റുമായി ഡല്‍ഹി ആറാമതും പഞ്ചാബ് എട്ടാമതുമാണ്. 13 വിക്കറ്റുമായി കുല്‍ദീപ് യാദവാണ് പര്‍പ്പിള്‍ ക്യാപ് വേട്ടയില്‍ രണ്ടാമത്. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും