മാന്‍ ഓഫ് ദ മാച്ച് രണ്ടാക്കണം. മത്സര ശേഷം കുല്‍ദീപ് ആവശ്യപ്പെട്ടത് ഇങ്ങനെ

കഴിഞ്ഞ രണ്ട് സീസണിലായി ബെഞ്ചിലിരുന്ന നരകിച്ച കുല്‍ദീപ് യാദവിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് 2022 ഐപിഎല്ലില്‍ കാണുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്‍ ഡിപാര്‍ട്ട്മെന്‍റ് നയിക്കുന്ന കുല്‍ദീപ് യാദവാണ് 13 വിക്കറ്റുമായി പര്‍പ്പിള്‍ വേട്ടയില്‍ രണ്ടാമത്. പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഡല്‍ഹി മറികടന്നു.

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് കുല്‍ദീപ് യാദവിനെയാണ്. 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. മാന്‍ ഓഫ് ദ മാച്ച് പുരസ്കാര വേളയില്‍ തനിക്ക് ലഭിച്ച അവാര്‍ഡ് ആക്ഷര്‍ പട്ടേലുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് താരം പറഞ്ഞു. 10 റണ്‍സ് വഴങ്ങിയാണ് ആക്ഷര്‍ രണ്ട് വിക്കറ്റ് നേടിയത്. ലിയാം ലിവിങ്ങ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ എന്നിവരുടെ വിക്കറ്റാണ് ഡല്‍ഹി ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയത്.

02553092 8e18 4569 946e 6b1da11ee289

” ഈ അവാർഡ് അക്സറുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം നന്നായി ബൗൾ ചെയ്യുകയും മധ്യനിരയിൽ പ്രധാനപ്പെട്ട വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. റബാഡയ്‌ക്കെതിരെ ഞാൻ ഒരുപാട് കളിച്ചിട്ടുണ്ട്, അവൻ കാലുകൾ അധികം ചലിപ്പിക്കുന്നില്ലെന്ന് എനിക്കറിയാം, ഒരു ചൈനാമാന്‍ ബോളും പിന്നെ ഗൂഗ്ലിയും ബൗൾ ചെയ്യാനായിരുന്നു എന്റെ പ്ലാൻ.”

”ഋഷഭ് പന്ത് റൗണ്ടാം വിക്കറ്റില്‍ നിന്ന് ബൗൾ ചെയ്യാൻ പറഞ്ഞതാണ് രണ്ടാം വിക്കറ്റിന് കാരണമായത്. വളരെ സത്യസന്ധമായി പറഞ്ഞാൽ, ഈ സീസണിൽ എനിക്ക് ധാരാളം ആത്മവിശ്വാസം ലഭിച്ചു, ഒപ്പം എന്റെ റോളിൽ ഞാൻ മാനസികമായും വ്യക്തമാണ്. ഞാൻ എന്റെ ലൈനിലും ലെങ്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ” മത്സര ശേഷം കുല്‍ദീപ് യാദവ് പറഞ്ഞു. റിഷഭ് പന്ത് തന്നെ പിന്തുണക്കുന്നുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.