ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ 44 റണ്‍സിനു ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 171 റണ്‍സില്‍ എല്ലാവരും പുറത്തായി.
4 വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവാണ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം. മുന്‍ ഫ്രാഞ്ചൈസി കൂടിയായാ കൊല്‍ക്കത്തക്കെതിരെയായിരുന്നു കൂല്‍ദീപ് യാദവിന്‍റെ ഇന്നത്തെ പ്രകടനം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ശ്രേയസ്സ് അയ്യര്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരൈന്‍, ഉമേഷ് യാദവ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യന്‍ സ്പിന്നര്‍ നേടിയത്. 4 ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് യാദവിന്‍റെ ഈ വിക്കറ്റ് നേട്ടം.
തന്‍റെ ക്വാട്ടയിലെ അവസാന പന്തില്‍ ഒരു സൂപ്പര്‍ ഡൈവ് ക്യാച്ചിലൂടെയാണ് കുല്‍ദീപ് യാദവ് നാലാം വിക്കറ്റ് പൂര്‍ത്തിയാക്കിയത്. മുന്‍ ഫ്രാഞ്ചൈസിക്കെതിരെയുള്ള പ്രതികാരം കൂടിയായി ഇന്നത്തെ മത്സരം. 2019 ല്‍ കൊല്‍ക്കത്താ ടീമില്‍ എത്തിയ താരത്തിനു അധിക മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് ആദ്യ ഇലവനില്‍ അവസരം ലഭിച്ചപ്പോള്‍ കുല്‍ദീപ് യാദവിനു ബെഞ്ചില്‍ ഇരിക്കേണ്ടി വന്നു.
2020 ല്‍ വെറും 5 മത്സരങ്ങള്‍ കളിച്ച താരം 2021 ല്‍ ഒരു മത്സരം പോലും ലഭിച്ചില്ലാ. ഇപ്പോഴിതാ 4 സീസണ്‍ പൂര്‍ത്തിയായപ്പോള്‍ ഈ സീസണില്‍ ഡല്‍ഹിയില്‍ എത്തിയ താരം 10 വിക്കറ്റുമായി ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ് നേടിയിരിക്കുകയാണ്.