ഒടുവില്‍ മനസ്സുമാറ്റി വീരാട് കോഹ്ലി. നിര്‍ണായക പ്രഖ്യാപനം.

ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പങ്കാളിത്തം ആരംഭിക്കുന്നത്. അതിനു മുന്‍പ് ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും പരിശീലന മത്സരം കളിക്കും. ദുബായില്‍ വച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ വലിയൊരു പ്രഖ്യാപനമാണ് കോഹ്ലി നടത്തിയത്.

പരിശീലന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു. ടോസ് സമയത്ത് വരുന്ന മത്സരങ്ങള്‍ക്കുള്ള വലിയൊരു പ്രഖ്യാപനമാണ് കോഹ്ലി നടത്തിയത്. വീരാട് കോഹ്ലി മൂന്നാമത് ബാറ്റ് ചെയ്യും എന്ന വലിയൊരു പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്. ഐപിഎല്ലിനു മുന്‍പ് കാര്യങ്ങള്‍ വിത്യാസമായിരുന്നുവെന്നും, നിലവില്‍ കെല്‍ രാഹുലിനെ ഒഴിവാക്കാനാവില്ലാ എന്നും വീരാട് കോഹ്ലി അറിയിച്ചു.

നേരത്തെ താന്‍ വരുന്ന ലോകകപ്പില്‍ ഓപ്പണറാകും എന്ന് വീരാട് കോഹ്ലി പറഞ്ഞിരുന്നു. ഇതോടെ രോഹിത് ശര്‍മ്മക്കൊപ്പം കെല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണിംഗ് ചെയ്യും.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കെല്‍ രാഹുല്‍ പുറത്തെടുത്തത്. 13 മത്സരങ്ങളില്‍ 626 റണ്‍സാണ് പഞ്ചാബ് ക്യാപ്റ്റന്‍ നേടിയത്. ടി20 യില്‍ വീരാട് കോഹ്ലി ഓപ്പണറായി 8 മത്സരങ്ങളില്‍ 148 സ്ട്രൈക്ക് റേറ്റില്‍ 278 റണ്‍സാണ് നേടിയത്. അതേ സമയം മൂന്നാമത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ 57 ഇന്നിംഗ്സില്‍ 137 സ്ട്രൈക്ക് റേറ്റില്‍ 2329 റണ്‍സ് നേടിയട്ടുള്ളത്‌

Previous articleനാല് ബോളിൽ നാല് വിക്കെറ്റ് : അപൂർവ്വ റെക്കോർഡുമായി ആയർലൻഡ് പേസർ
Next articleയോര്‍ക്കര്‍ കിംഗ് ബൂംറ. ബെയര്‍സ്റ്റോയുടെ കുറ്റി തെറിച്ചു.