യോര്‍ക്കര്‍ കിംഗ് ബൂംറ. ബെയര്‍സ്റ്റോയുടെ കുറ്റി തെറിച്ചു.

അറബ് രാജ്യത്ത് വച്ച് നടക്കുന്ന ടി20 ലോകകപ്പില്‍, ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെയാണ്. അതിനു മുന്‍പായി ടീമുകളുടെ ശക്തി പരീക്ഷിക്കുന്നതിനായി സന്നാഹ മത്സരങ്ങള്‍ ഒരുക്കിയട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യ പരിശീലനം മത്സരം കളിക്കുന്നത്.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗ് നയിക്കാന്‍ പോകുന്നത് ജസ്പ്രീത് ബൂംറയാണ്. ഈയിടെ അവസാനിച്ച ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്നായി 21 വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സ് താരം വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരെയുള്ള പരിശീലന മത്സരത്തില്‍ പേസ് ബോളര്‍ ജസ്പ്രീത് ബൂംറയേയും ഉള്‍പ്പെടുത്തിയിരുന്നു.

നാലോവറില്‍ 26 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ബൂംറ നേടിയത്. 19ാം ഓവറിലെ രണ്ടാം പന്തില്‍ ജോണി ബെയര്‍സ്റ്റോയേയാണ് പുറത്താകിയത്. അര്‍ദ്ധസെഞ്ചുറി തികയ്ക്കാന്‍ ഒരു റണ്‍ മാത്രം ബാക്കി നില്‍ക്കേ, ജസ്പ്രീത് ബൂംറയുടെ യോര്‍ക്കര്‍ ബെയര്‍സ്റ്റോയുടെ സ്റ്റംപ് എടുത്തു.

വീഡിയോ