ക്രിക്കറ്റ് എന്നത് ബാറ്റും ബോളും കൊണ്ടുള്ള പോരാട്ടമാണ്. എന്നാല്‍ ചില സമയങ്ങളില്‍ അത് അതിര്‍ത്തിവിട്ട് വാക്പോരായി മാറാറുണ്ട്. എതിരാളികളുടെ മേല്‍ മാനസിക ആധിപത്യം പുലര്‍ത്താനാണ് താരങ്ങള്‍ ഈ വാക്പോരിലൂടെ ശ്രമിക്കുന്നത്.
സ്ലഡ്ജിങ്ങിന്‍റെ ബ്രാന്‍ഡ് അംമ്പാസഡറാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ നാലാം ദിനത്തില്‍ വീരാട് കോഹ്ലിയും – ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്സണും തമ്മില്‍ വാക്കുകള്‍കൊണ്ട് ഉരസുകയുണ്ടായി.
ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ 17ാം ഓവറിലാണ് സംഭവം നടന്നത്. നാലം പന്ത് എറിഞ്ഞു മടങ്ങിയ ആന്‍ഡേഴ്സണിനെതിരെ വീരാട് കോഹ്ലിയാണ് തുടങ്ങിയത്. ” ബുംറയുടെ അടുത്ത് ചെയ്തത് പോലെ എന്നെയും തെറിവിളിക്കുകയാണോ ? ഇത് നിങ്ങളുടെ വീട്ടുമുറ്റമല്ലാ. ” ഈ വാക്കുകള്‍കൊണ്ട് വീരാട് കോഹ്ലി അവസാനിപ്പിച്ചില്ലാ. അഞ്ചാം പന്തെറിഞ്ഞെത്തിയ ആന്‍ഡേഴ്സണിനോട് പറഞ്ഞു. ” ചിലയ്ക്കുക – ഇതാണ് വാര്‍ദ്ധക്യം നിങ്ങളില്‍ ഉണ്ടാക്കുക. ” 39 കാരനായ ജയിംസ് ആന്‍ഡേഴ്സണിനോട് വീരാട് കോഹ്ലി പറഞ്ഞു.
നേരത്തെ ആദ്യ ടെസ്റ്റില്‍ വീരാട് കോഹ്ലി ജയിംസ് ആന്‍ഡേഴ്സണിന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. അതേ സമയം വീരാട് കോഹ്ലിയുടെ മോശം ഫോം തുടരുന്നു. ആദ്യ ഇന്നിംഗ്സില്‍ 42 റണ്‍ നേടിയ കോഹ്ലി രണ്ടാം ഇന്നിംഗ്സില്‍ 20 റണ്‍സിനു പുറത്തായി.