ഇന്നലെ മത്സരത്തിന് ശേഷം സിറാജ് ചെയ്തത് കണ്ടോ :ഇനിയും ആർക്കാണ് സിറാജിനെ അഹങ്കാരിയെന്ന് വിളിക്കേണ്ടത്

IMG 20210815 173742 scaled

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നിലവിൽ പുരോഗമിക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം കാത്തിരിക്കുന്നത് വാശിയേറിയ ഒരു പോരാട്ടത്തിനാണ്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ കരുത്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ഏറെ ത്രില്ലിംഗ് മത്സരമാണ് പ്രതീക്ഷിക്കുന്നത്. ലോർഡ്‌സ് ടെസ്റ്റിൽ ഒന്നാം ദിനം ഇന്ത്യൻ ടീമാണ് ബാറ്റിങ്ങിലെ കരുത്തുമായി മുൻ‌തൂക്കം നേടിയത് എങ്കിൽ രണ്ടാം ദിനവും മൂന്നാം ദിനവും നമ്മൾ കണ്ടത് ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവാണ്. നായകൻ ജോ റൂട്ട് മുൻപിൽ നിന്നാണ് ടീമിനെ ബാറ്റിങ്ങിൽ നയിച്ചത്. താരം 180 റൺസുമായി ലോർഡ്‌സിൽ മാന്ത്രിക ബാറ്റിങ് പുറത്തെടുത്തപ്പോൾ വളരെ ഏറെ നിർണായകമായ 27 റൺസിന്റെ ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തി തന്റെ ബൗളിംഗ് മികവ് സിറാജ് പുറത്തെടുത്തു.

എന്നാൽ ക്രിക്കറ്റ്‌ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും വളരെ ഏറെ വിമർശനം ആദ്യ ടെസ്റ്റിനും ഒപ്പം രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിനും ശേഷവും കേൾക്കേണ്ടി വന്ന ഇന്ത്യൻ ടീം പേസർ മുഹമ്മദ്‌ സിറാജ് ഇപ്പോൾ പക്ഷേ ക്രിക്കറ്റ്‌ ലോകത്ത് തന്റെ അനുപമമായ ഒരു  പ്രവർത്തിയാൽ ക്രിക്കറ്റ്‌  കയ്യടികളും ഏറെ നേടുകയാണ്. ജെന്റിൽ മാൻ ഗെയിം എന്ന് എക്കാലവും അറിയപ്പെടുന്ന ക്രിക്കറ്റിന്റെ ശോഭ വീണ്ടും ഒരിക്കൽ കൂടി ഉയർത്തുന്നതാണ് സിറാജ് കാണിച്ച പ്രവർത്തി എന്നും ആരാധകർ പലരും ഇപ്പോൾ തന്നെ വിലയിരുത്തുന്നുണ്ട്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

താരത്തിന്റെ ഈ ഒരൊറ്റ സമീപനം വീണ്ടും താരത്തിന് ക്രിക്കറ്റ്‌ ലോകത്ത് വളരെ ഏറെ ആരാധകരെ സമ്മാനിക്കുകയാണ്. നേരത്തെ ആദ്യ ടെസ്റ്റിൽ അടക്കം വിക്കറ്റ് വീഴ്ത്തിയതിന് ശേഷമുള്ള സിറാജിന്റെ സെലിബ്രേഷൻ വളരെ അധികം വിമർശനവും ഒപ്പം ഏറെ പരിഹാസവും മുൻ താരങ്ങളിൽ നിന്നും വളരെ അധികം ഏറ്റുവാങ്ങിയിരുന്നു.മൂന്നാം ദിനം പക്ഷെ കളി അവസാനിക്കുന്നതിന് മുൻപായി സിറാജ് കാണിച്ച ആ ഒരു മനസ്സ് തിരിച്ചറിയുകയാണ് ആരാധകർ.

മൂന്നാം ദിനത്തെ മത്സരം അൻഡേഴ്സൺ വിക്കറ്റോടെയാണ് അവസാനിച്ചത്. ജിമ്മി അൻഡേഴ്സൺ പേസർ മുഹമ്മദ് ഷമി എറിഞ്ഞ പന്തിൽ പുറത്തായതിന് പിന്നാലെ മൂന്നാം ദിവസത്തെ മത്സരവും അവസാനിച്ചു. അതേസമയം ഡ്രസിങ് റൂമിലേക്ക്‌ തലയുയർത്തി മടങ്ങിയ ജോ റൂട്ടിനെ ആദ്യം ഓടി വന്ന അഭിനന്ദിച്ച മുഹമ്മദ് സിറാജാണ് കയ്യടികൾ എല്ലാം നേടുന്നത്. ബൗണ്ടറി ലൈനിൽ നിന്ന താരമാണ് ആദ്യമേ റൂട്ടിനെ അഭിനന്ദിച്ച് കൈകൾ നൽകിയതും. റൂട്ടിന്റെ മികച്ച ഇന്നിങ്സിനെ പുകഴ്ത്തി അദ്ദേഹത്തോട് സിറാജ് എന്തൊക്കെയോ പറയുന്നതും ടെലിവിഷൻ റിപ്ലേകളിൽ വ്യക്തം.

Scroll to Top