ലോർഡ്‌സിൽ കണ്ടത് ഇംഗ്ലണ്ട് ടീമിന്റെ ചതിയോ :രൂക്ഷ പ്രതികരണവുമായി സോഷ്യൽ മീഡിയ

IMG 20210815 232842 scaled

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ് വളരെ നാടകീയ സംഭവങ്ങൾക്ക്‌ എല്ലാം പിന്നാലെ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചയായി മാറുന്നത് ഇംഗ്ലണ്ട് താരങ്ങളുടെ ഒരു നിഗൂഢമായ പ്രവർത്തി തന്നെയാണ്. മത്സരത്തിൽ ഇരു ക്രിക്കറ്റ്‌ ടീമുകളും ഒപ്പത്തിനൊപ്പം പോരാടുമ്പോൾ ടെസ്റ്റിലെ അന്തിമ ദിവസമായ നാളെ മഴ പെയ്യുമോയെന്നൊരു ആശങ്കയും ക്രിക്കറ്റ്‌ ലോകത്ത് സജീവമാണ്. മത്സരത്തിൽ ഇരു സൈഡിലെ താരങ്ങളും പരസ്പരം തർക്കിച്ചും ഒപ്പം ഏറെ ആവേശത്തിൽ പന്തെറിഞ്ഞും എല്ലാമാണ്‌ 4 ദിവസവും ടെസ്റ്റ് പോരാട്ടം മുൻപോട്ട് പോയത്.പക്ഷേ ഇന്ന്‌ ഇന്ത്യൻ ടീം ബാറ്റിംഗിനിടയിൽ നടന്ന വളരെ അവിചാരിതമായ ഒരു സംഭവവും ഒപ്പം അതിന് പിന്നിലെ കാരണവും ഏറെ രൂക്ഷ പ്രതികരണവും ഇപ്പോൾ തന്നെ നടത്തുകയാണ് ക്രിക്കറ്റ്‌ ആരാധകരും ഒപ്പം മുൻ താരങ്ങളും.

മത്സരത്തിനിടയിൽ ഇംഗ്ലണ്ട് ടീമിലെ ചില താരങ്ങൾ ബോൾ ടാംപറിങ് നടത്തിയോ എന്നുള്ള സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്.മത്സരത്തിനിടയിൽ ഇംഗ്ലണ്ട് ടീം താരങ്ങൾ ചിലർ ഷൂസിന്റെ സ്‌പൈക്ക് ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗത്തിൽ ചവിട്ടിനിന്നതാണ് ഇപ്പോഴത്തെ ഈ വിമർശനങ്ങൾക്കും കാരണം. താരങ്ങൾ ഭാഗത്ത്‌ നിന്നും സംഭവിച്ച ഈ പ്രവർത്തി ഗുരുതരമായിട്ടാണ് ക്രിക്കറ്റ്‌ ലോകമടക്കം കാണുന്നത്. ഈ വിവാദ സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൻ പ്രചാരം നേടി കഴിഞ്ഞു.ഇംഗ്ലണ്ട് ടീമിലെ ഒരു താരം പന്തിനെ അവിടെ ഷൂ കൊണ്ട് തട്ടുന്നതും  ഒപ്പം മറ്റൊരു താരം ആ പന്തിൽ ശേഷം ഷൂ സ്പൈക്ക് കൊണ്ട് ബലത്തിൽ തന്നെ ചിവിട്ടിനിൽക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്.മത്സരത്തിന്റെ വീഡിയോക്ക്‌ ഒപ്പം താരങ്ങൾക്ക് എതിരെ നടപടിയാണ് ക്രിക്കറ്റ്‌ ആരാധകർ ആവശ്യപെടുന്നത്.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

മത്സരത്തിന്റെ ലഞ്ച് ബ്രേക്കിന് ശേഷമാണ് ഈ വിവാദമായ സംഭവം  അരങ്ങേറിയത്.ഈ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും ഇംഗ്ലണ്ട് ടീമിലെ ഏതൊക്കെ താരങ്ങളാണ് ഇത് എന്നുള്ളത് പക്ഷേ വ്യക്തമല്ല.എന്നാൽ ഈ ഒരു സംഭവം മനഃപൂർവ്വമാണ് ചെയ്തത് എങ്കിൽ അത് തീർച്ചയായും കുറ്റകരമാണ് എന്നും ആരാധകരിൽ ചിലർ വാദിക്കുമ്പോൾ ഈ വിഷയത്തിൽ ഐസിസിയുടെ ഭാഗത്ത്‌ നിന്നും നടപടിയാണ് ആരാധകരിൽ ചിലർ ആവശ്യപെടുന്നത്.അതേസമയം മുൻപ് ഓസ്ട്രേലിയൻ താരങ്ങൾ പലരും ബോൾ ടാംപറിങ് സംഭവത്തിൽ വിലക്ക് ലഭിച്ച സംഭവവും ആരാധകർ പലരും ഇതിന് ഒപ്പം ചൂണ്ടികാണിക്കുന്നുണ്ട്

Scroll to Top