ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വളരെ ഏറെ ആരാധകരെ സൃഷ്ടിച്ച സ്പിന്നറാണ് ഹർഭജൻ സിങ്. എല്ലാതരം ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ ആഴ്ചയാണ് ഭാജി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഏറെ റെക്കോർഡുകളും ഐതിഹാസിക ജയങ്ങളിലും പങ്കാളിയായ ഹർഭജൻ ധോണിക്കും കോഹ്ലിക്കും കീഴിൽ കളിച്ച ഒരു താരമാണ്. ഇപ്പോൾ ഇരു ഇന്ത്യൻ ക്യാപ്റ്റൻമാരും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം.ഇന്ത്യൻ ടെസ്റ്റ് നായകനായ വിരാട് കോഹ്ലിയുടെ ആഗ്ഗ്രെസ്സീവ് ശൈലി തനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞ ഭാജി ഇന്ത്യൻ ടീമിന് ലോകത്തെ തന്നെ ബെസ്റ്റ് ടീമായി മാറാൻ വളരെ ഏറെ സഹായകമായി മാറുന്നതും കോഹ്ലിയുടെ ഈ ക്യാപ്റ്റൻസി ശൈലി തന്നെയാണ് എന്നും ഭാജി അഭിപ്രായപെട്ടു.
“കോഹ്ലിയെ പോലെ വളരെ ആക്റ്റീവായി മാത്രം ചിന്തിക്കുന്ന താരങ്ങളെയാണ് ഇന്ത്യൻ ടീമിന് ആവശ്യം. എങ്ങനെ ഒരു ടെസ്റ്റ് മത്സരം ജയിക്കാമെന്നാണ് വിരാട് കോഹ്ലി ആലോചിക്കാറുള്ളത്. മുൻപ് ഓസ്ട്രേലിയയിൽ അടക്കം ഞങ്ങൾ കളിക്കുമ്പോൾ പ്രഥമ പരിഗണന ടെസ്റ്റ് മത്സരം സമനിലയിലാക്കാനാണ്.പക്ഷേ വിരാട് കോഹ്ലി നായകത്വത്തിൽ ആ ശൈലി മാറി കഴിഞ്ഞു. ഏതൊരു ടെസ്റ്റ് മത്സരവും അവസാന ഓവർ വരെ പോരാടി ജയിക്കാനാണ് കോഹ്ലിയുടെ ആഗ്രഹം. ഇന്ത്യൻ ടീം വിദേശത്ത് അടക്കം തുടർച്ചയായി ജയിക്കുന്നതും വിരാട് കോഹ്ലി ഈ ആഗ്ഗ്രെസ്സീവ് ശൈലിയാൽ തന്നെയാണ് “ഹർഭജൻ വാചാലനായി.
2014ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്ലിയുമായി നടന്ന ഒരു സംഭാഷണം കൂടി ഭാജി വിശദമാക്കി. “ഞാൻ ഇന്നും ഓർക്കുന്നുണ്ട്. അന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ കോഹ്ലി ധാരാളം റൺസ് അടിച്ചെടുത്തു. എന്നാൽ ഒരു ടെസ്റ്റിൽ ഇന്ത്യൻ ടീമിന് ജയിക്കാൻ 400 റൺസിൽ അധികം വേണമായിരുന്നു. കോഹ്ലി സെഞ്ച്വറി നേടിയെങ്കിലും ടീം ഇന്ത്യക്ക് തോൽവിയായിരുന്നു വിധി. ഞാൻ കോഹ്ലിയോട് ചോദിച്ചു നമുക്ക് ഈ ടെസ്റ്റ് സമനിലയാക്കാമല്ലോ. എന്നാൽ കോഹ്ലി പറഞ്ഞത് ഇപ്രകാരമാണ്. നാം ആദ്യം ജയിക്കാനായി കളിക്കണം. ഓരോ ടെസ്റ്റിലും ഒന്നുങ്കിൽ ജയിക്കണം അല്ലെങ്കിൽ തോൽക്കണം. പോരാടാൻ പഠിച്ചാൽ നമ്മൾ സ്വഭാവികമായി ജയിച്ച് തുടങ്ങും ” ഭാജി വെളിപ്പെടുത്തി