പരിക്കിന് ശേഷം തിരികെ വന്ന ബുംറക്ക്‌ തകര്‍പ്പന്‍ സ്വീകരണവുമായി ക്യാപ്റ്റന്‍

ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ അത്യന്തം ആവേശകരമായി തന്നെ മുൻപോട്ട് പോവുകയാണ്. മൂന്നാം ദിനം ഇരു ടീമുകളും കടുത്ത പോരാട്ടം തന്നെ പുറത്തെടുത്തപ്പോൾ ഫാസ്റ്റ് ബൗളിംഗ് മികവിനാൽ സൗത്താഫ്രിക്കൻ ടീമിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ വെറും 197 റൺസിൽ ഇന്ത്യൻ ടീം ഒതുക്കിയപ്പോൾ മറുപടി ബാറ്റിംങ്ങിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ടീം ഇന്ത്യക്ക് ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ 130 റൺസ്‌ ലീഡ് നേടിയ ആത്മവിശ്വാസത്തിലാണ് കോഹ്ലിയും സംഘവും.

5 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ്‌ ഷമി മൂന്നാം ദിനത്തെ സ്റ്റാർ ബൗളറായി മാറിയപ്പോൾ മൂന്നാം ദിനം ഇന്ത്യൻ ക്യാമ്പിൽ ഏറെ ആശങ്കയായി മാറിയത് ജസ്‌പ്രീത് ബുംറയുടെ പരിക്കാണ്. താരം ബൗളിംഗ് ചെയ്യുന്നതിനിടയിൽ പരിക്ക് പിടിപെട്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. ഒറ്റ നോട്ടത്തിൽ വളരെ ഗുരുതരമാണ് പരിക്കെന്ന് തോന്നിയെങ്കിലും ഏറെ നേരത്തെ ആകാംക്ഷക്ക്‌ ശേഷം താരം തിരികെ പന്തെറിയാൻ എത്തി.

കാലിലെ പരിക്ക് കാരണം മെഡിക്കൽ ടീം പരിചരണം തേടിയ ബുംറ ശേഷം പന്ത് എറിയാൻ എത്തിയത് ആരാധകർക്കും ആനന്ദ കാഴ്ചയായി മാറി. പരിക്ക് ശേഷം മൈതാനത്തിലേക്ക് എത്തിയ ജസ്‌പ്രീത് ബുംറക്ക്‌ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നൽകിയ റോയൽ സ്വീകരണമാണ്‌ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബുംറ കളിക്കളത്തിലേക്ക് എത്തിയത് ഏറെ കയ്യടികൾ നൽകി സന്തോഷപൂർവ്വം ആഘോഷമാക്കി മാറ്റാനും കോഹ്ലി മറന്നില്ല.

തന്റെ പ്രധാന പേസർ പന്തെറിയാൻ വീണ്ടും എത്തിയത് ആഘോഷമാക്കിയ വിരാട് കോഹ്ലി കയ്യടികൾ നൽകി ബുംറക്ക്‌ സ്വീകരണം ഒരുക്കി. തന്റെ സഹതാരങ്ങളെ മുൻപും വ്യത്യസ്തമായ രീതിയിൽ സപ്പോർട്ട് ചെയ്ത് കോഹ്ലി ശ്രദ്ധേയനായിട്ടുണ്ട്. സൗത്താഫ്രിക്കൻ ഇന്നിങ്സിലെ ആദ്യത്തെ ഓവറിൽ തന്നെ നായകൻ ഡീൻ എൽഗർ വിക്കറ്റ് വീഴ്ത്തി ബുംറ എതിരാളികൾക്ക്‌ തിരിച്ചടി നൽകി. താരത്തിന്റെ പരിക്കിൽ ആശങ്കപെടാൻ ഒന്നുമില്ലെന്നാണ് ടീം മാനേജ്മെന്റ് അറിയിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ ബുംറ രണ്ട് വിക്കറ്റുകൾ ആകെ വീഴ്ത്തി.