അമിത ആത്മവിശ്വാസം ഇന്ത്യയെ ചതിച്ചു :പരിഹസിച്ച് സൗത്താഫ്രിക്കൻ മുൻ താരം

332394

ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഇപ്പോൾ തന്നെ അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ഇന്നിങ്സിൽ 327 റൺസ്‌ എന്നുള്ള സ്കോറിലേക്ക് എത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ വെറും 197 റൺസിലാണ് സൗത്താഫ്രിക്കൻ ടീം ആൾഔട്ടായത്.130 റൺസ്‌ വമ്പൻ ലീഡ് മൂന്നാം ദിനത്തിൽ വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കി എങ്കിലും ഇന്ത്യൻ ബാറ്റിങ് നിര നേരിട്ട തകർച്ചയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം ചർച്ചയാക്കി മാറ്റുന്നത്.273/3 റൺസ്‌ എന്നുള്ള നിലയിൽ നിന്നാണ് ഇന്ത്യൻ ടീം 327 റൺസ്‌ ടോട്ടലിലേക്ക് തകർന്നത്. ഒരിക്കൽ കൂടി മിഡിൽ ഓർഡർ ബാറ്റിങ് തകർന്നത് മുൻ താരങ്ങളിൽ നിന്നും അടക്കം വിമർശനം ഉയരുവാൻ കൂടി കാരണമായി മാറി കഴിഞ്ഞു.

ഇപ്പോൾ രൂക്ഷ വിമർശനവുമായി ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ സൗത്താഫ്രിക്കൻ പേസർ ഷോൺ പൊള്ളോക്ക്‌.മൂന്നാം ദിനം അത്തരം ഒരു തകർച്ചക്കുള്ള കാരണം ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ അമിത ആത്മവിശ്വാസമാണെന്ന് പറഞ്ഞ പൊള്ളൊക്ക്‌ ചില ഇന്ത്യൻ താരങ്ങൾക്ക്‌ ഇക്കാര്യത്തിൽ വിശദമായ പരിശീലനം നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ഒന്നാം ദിനം മികച്ചതായി കളിച്ചെങ്കിലും മൂന്നാം ദിനം തുടക്കം മുതൽ വളരെ കരുതലോടെ കളിക്കേണ്ടതായിരുന്നു. ഒരുവേള രാഹുൽ ദ്രാവിഡും ഇക്കാര്യം തന്നെയാകും പറഞ്ഞിരിക്കുക.പക്ഷെ ലോവർ ഓർഡറിൽ ഷമി, താക്കൂർ, മുഹമ്മദ്‌ സിറാജ്,അശ്വിൻ എന്നിവരുടെ ബാറ്റിങ്ങിൽ നമുക്ക് ഇത് കാണാനായി സാധിച്ചില്ല. അവർക്ക് എല്ലാം ഉടനടി ഇക്കാര്യത്തിൽ പരിശീലനം നൽകണം ” ഷോൺ പൊള്ളോക്ക്‌ നിരീക്ഷിച്ചു.

“ടോസ് ഇന്ത്യൻ ടീം നേടിയതിനാൽ തന്നെ അവർക്ക് അനുകൂലമാണ്‌ കാര്യങ്ങൾ. ടോസ് നേടി ഒന്നാം ദിനം ഇന്ത്യൻ ടീം ഓപ്പൺർമാർ നൽകിയത് മികച്ച തുടക്കം. അതിനാൽ തന്നെ ഇന്ത്യൻ ടീമിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. എല്ലാ അർഥത്തിലും ഒന്നാം ദിനം തിളങ്ങിയ ഇന്ത്യൻ ബാറ്റ്‌സ്മന്മാർ മൂന്നാം ദിനം ഇത്തരം മോശം പ്രകടനം കാഴ്ചവെച്ചത് നിരാശയായി മാറി “പൊള്ളൊക്ക് അഭിപ്രായം വിശദമാക്കി.

Scroll to Top