വിക്കറ്റ് പ്രവചിച്ച് കോഹ്ലി :മാജിക്‌ ക്യാപ്റ്റനെന്ന് ആരാധകർ -കാണാം വീഡിയോ

Cricket ലോകത്തെ ആകാംക്ഷകൾക്ക് അവസാനം കുറിച്ചാണ് ഇന്ത്യൻ cricket ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞ ദിവസം ആരംഭിച്ചത്. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീമിനെ മാസ്മരിക ബൗളിംഗ് പ്രകടനവുമായി ഇന്ത്യൻ ബൗളിംഗ് നിര വരിഞ്ഞുമുറുക്കിയപ്പോൾ ആദ്യ ദിനം തന്നെ 183 റൺസെന്ന കുറഞ്ഞ സ്കോർ നേടുവാൻ മാത്രമേ ആതിഥേയർക്ക് കഴിഞ്ഞുള്ളൂ. ജസ്‌പ്രീത് ബുംറ നാല് വിക്കറ്റുമായി ആദ്യ ദിനം തിളങ്ങിയപ്പോൾ മുഹമ്മദ്‌ ഷമി മൂന്ന് വിക്കറ്റും താക്കൂർ രണ്ട് വിക്കറ്റും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ നാല് ഫാസ്റ്റ് ബൗളർമാരെ പരീക്ഷിച്ച ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് എല്ലാ ബൗളർമാരും കാഴ്ചവെച്ചത്.

എന്നാൽ മത്സരത്തിൽ ചില നാടകീയ നിമിഷങ്ങൾക്കും ഒപ്പം അൽപ്പം ചിരി പടർത്തുന്ന സീനുകൾക്കും ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച തീപ്പൊരി ബൗളിങ്ങിനൊപ്പം മുഴുവൻ സമയവും ആവേശത്തിളായിരുന്നു ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയും. ഓരോ മനോഹര പന്തുകൾക്കും ഒപ്പം തന്റെ ബൗളർമാരെ സപ്പോർട്ട് ചെയ്യുകയും ഒപ്പം വളരെ രസകരമായ ചില കമന്റുകൾ പങ്കുവെക്കുകയും ചെയ്ത കോഹ്ലി ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ എപ്രകാരം പുറത്താകുമെന്ന് സ്ലിപ്പിൽ വെച്ച് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനോട് പ്രവചിച്ചാണ് ഇപ്പോൾ കയ്യടികൾ എല്ലാം നേടുന്നത്. ക്രിക്കറ്റ്‌ ലോകത്ത് നിമിഷ നേരങ്ങൾക്കുള്ളിൽ ഏറെ വൈറലായി കഴിഞ്ഞു ഈ വീഡിയോ

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 56ആം ഓവറിൽ ജസ്‌പ്രീത് ബുംറയുടെ പന്തിലാണ് ജോസ് ബട്ട്ലർ പുറത്തായത്. ഈ ഓവറിൽ മനോഹരമായി പന്തെറിഞ്ഞ ബുംറക്ക്‌ ജോസ് ബട്ട്ലറെ ഏറെ സമ്മർദ്ദത്തിലേക്ക് തള്ളിവിടുവാൻ കഴിഞ്ഞിരുന്നു.എന്നാൽ സ്ലിപ്പിൽ നിന്നിരുന്ന കോഹ്ലി അടുത്ത പന്ത് ബട്ട്ലർ വിക്കറ്റ് വീഴ്ത്തുമെന്ന് പറയുന്നത് ടിവി റിപ്ലേകളിൽ അടക്കം വ്യക്തം. പന്ത് ക്യാച്ച് പിടിച്ചാണ് റൺസ് ഒന്നും നേടുവാൻ കഴിയാതെ ബട്ട്ലർ പുറത്തായത്. കോഹ്ലി പ്രവചിച്ചത് പോലെയാണ് ജോസ് ബട്ട്ലർ അടുത്ത പന്തിൽ പുറത്തായതും. ഇത്ര മനോഹരമായ ക്യാപ്റ്റൻസി മികവ് മുൻപ് ഒരിക്കൽ പോലും കോഹ്ലിയിൽ കണ്ടിട്ടില്ല എന്ന് അഭിപ്രായപെടുന്ന ആരാധകർ കോഹ്ലിയെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ.