ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം വീണ്ടും ഒരിക്കൽ കൂടി സന്തോഷത്തിന്റെ രാവിൽ. ഏത് ഇന്ത്യൻ ടീമിനെയാണോ നമ്മൾ എല്ലാം കാണുവാൻ ആഗ്രഹിച്ചത് അത്തരം ഒരു പ്രകടനവുമായി വിരാട് കോഹ്ലിയും സംഘവും സ്കോട്ലാൻഡ് ടീമിന് എതിരായ മത്സരത്തിൽ കളം നിറഞ്ഞപ്പോൾ പിറന്നത് ടി :20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഇന്ത്യൻ ടീമിന്റെ റെക്കോർഡ് ജയം. ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് അടക്കം സമസ്ത മേഖലകളിലും മുന്നിട്ടുനിന്ന ഇന്ത്യൻ ടീം സ്കോട്ലാൻഡിന് എതിരെ നായകൻ കോഹ്ലിയുടെ ജന്മദിനത്തിൽ നേടിയത് 8 വിക്കറ്റ് ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത നിമിഷം മുതൽ സ്കോട്ലാൻഡ് ടീമിനെതിരെ ആധിപത്യം നേടിയ കോഹ്ലിയും ടീമും എല്ലാ അർഥത്തിലും സെമി ഫൈനൽ പ്രവേശനം സ്വപ്നം കാണുകയാണ്.
മത്സരത്തിന്റെ ടോസ് വേളയിൽ നടന്ന രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകവും ആരാധകരും എല്ലാം ഏറ്റെടുക്കുന്നത്.ഇത്തവണത്തെ ഈ ടി :20 ലോകകപ്പിൽ കളിച്ച ആദ്യത്തെ മൂന്ന് കളികളിൽ മൂന്നിലും ടോസ് നഷ്ടമായ നായകൻ കോഹ്ലി സ്കോട്ലാൻഡിന് എതിരെ ടോസ് നേടി. വളരെ അധികം കാത്തിരിപ്പിന് ശേഷം അതും ഇന്ന് തന്റെ മുപ്പത്തിമൂന്നാമത്തെ ജന്മദിനത്തിൽ ടോസ് ഭാഗ്യം ലഭിച്ചതിൽ വളരെ അധികം സന്തോഷവാനായിട്ടാണ് കോഹ്ലിയെ കാണുവാൻ സാധിച്ചത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം കോഹ്ലി രസകരമായ ഒരു മറുപടി കൂടി പറഞ്ഞു.
ആദ്യ മത്സരം എന്‍റെ പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു എന്നായിരുന്നു ചിരിയോടെയുള്ള കോഹ്ലിയുടെ മറുപടി. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനോടാണ് ഇന്ത്യ തോറ്റത്. ടോസ് കൈവിട്ട ഇന്ത്യയെ പാക്കിസ്ഥാന്‍ ബാറ്റിംഗിന് അയക്കുകയയായിരുന്നു. 2020നുശേഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയെ 42 മത്സരങ്ങളില്‍ നയിച്ച കോലി ആകെ ജയിച്ചത് 11 ടോസുകള്‍ മാത്രമാണ്. ടി20യില്‍ ആറും ഏകദിനത്തില്‍ രണ്ടും ടെസ്റ്റില്‍ മൂന്നെണ്ണവും മാത്രം.