സഞ്ചു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ? ഇന്‍സ്റ്റാഗ്രാമില്‍ നാടകീയ സംഭവങ്ങള്‍.

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ നിലവിൽ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ ചില ആവേശകരമായ ചർച്ചകളിലാണ്. എന്നാൽ വരാനിരിക്കുന്ന 2022ലെ ഐപിൽ സീസണിന് മുന്നോടിയയുള്ള മെഗാ താരലേലം ആകാംക്ഷകൾ കൂടി സജീവമാക്കുകയാണ്.പുതിയതായി രണ്ട് ടീമുകൾ കൂടി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ എത്തുമ്പോൾ ഏതൊക്കെ ടീമുകളിലെ പ്രമുഖ താരങ്ങൾ മറ്റുള്ള ടീമുകളിലേക്ക് എത്തും എന്നത് വളരെ ഏറെ നിർണായകമാണ്. കൂടാതെ മെഗാ താരലേലത്തിന് മുന്നോടിയായി ചില താരങ്ങളെ ടീമുകൾക്ക് സ്‌ക്വാഡില്‍ നിലനിർത്താനുള്ള അവസരം ലഭിക്കും. അതിനാൽ തന്നെ ടീമുകൾ പലതും താരങ്ങളുമായി ചില ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു.

അതേസമയം എക്കാലവും ഐപിഎല്ലിൽ മലയാളികൾ ഏറെ ആവേശപൂർവ്വം നോക്കുന്നത് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്‍റെ പ്രകടനമാണ്. എല്ലാ സീസണിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാറുള്ള സഞ്ജു വരുന്ന സീസണിൽ ടീം നിലനിര്‍ത്തുമോ അതോ ഏത് ടീമിനായി കളിക്കും എന്നത് ആരാധകര്‍ അറിയാന്‍ കാത്തിരിക്കുകയാണ്. എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം നിലവിലെ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലേക്ക് എത്തിക്കാൻ മഹേന്ദ്ര സിങ് ധോണി നായകനായ ചെന്നൈ ടീം ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. സഞ്ജുവിനെ ടീമിലെ പ്രധാന താരമായി എത്തിക്കാനാണ് ചെന്നൈ ടീം ആഗ്രഹിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ രസകരമായ മറ്റൊരു വസ്തുത കഴിഞ്ഞ ദിവസം സഞ്ജു ഇൻസ്റ്റാഗ്രാമിൽ രാജസ്ഥാൻ റോയൽസ് ടീമിനെ അൺഫോളോ ചെയ്തിട്ടുണ്ട്. കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ ഫോളോ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാര്‍ത്തകള്‍ ഉയര്‍ന്നത്. മുൻപ് ചെന്നൈ ടീം സഞ്ജുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയട്ട് വിജയിച്ചിരുന്നില്ല. ആർച്ചർ, ബട്ട്ലർ,ബെൻ സ്റ്റോക്സ് തുടങ്ങിയ സ്റ്റാർ താരങ്ങളെ ഒഴിവാക്കേണ്ട സ്ഥിതിയും രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനെ വളരെ ഏറെ കുഴപ്പിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലേക്ക് എത്തിയാൽ അത് സഞ്ജുവിന്‍റെ കരിയറിൽ തന്നെ വഴിത്തിരിവായി മാറും.

20211106 072133