അഫ്ഗാനിസ്ഥാന്‍ അടുത്ത മത്സരത്തില്‍ തോറ്റാല്‍ എന്ത് ചെയ്യും ? ജഡേജയുടെ മറുപടി ഇങ്ങനെ

PicsArt 11 05 10.51.26 scaled

ഐസിസി ടി20 ലോകകപ്പിന്‍റെ അവസാന മത്സരങ്ങളിലേക്ക് കടക്കുകയാണ്. രണ്ടാം ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ യോഗ്യത നേടിയപ്പോള്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനു വേണ്ടി ഫോട്ടോ ഫിനിഷിങ്ങ് നടക്കുകയാണ്. അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍റ്, ഇന്ത്യ എന്നീ ടീമുകളാണ് ശേഷിച്ച ഒരു സ്ഥാനത്തിനു വേണ്ടി പോരാടുന്നത്. സ്കോട്ടലന്‍റിനെതിരെയുള്ള മത്സരത്തില്‍ വമ്പന്‍ വിജയം നേടി മികച്ച റണ്‍ റേറ്റ് സ്വന്തമാക്കി കഴിഞ്ഞു.

എന്നാല്‍ ഇന്ത്യക്ക് ഇനി സെമിഫൈനല്‍ യോഗ്യത നേടണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍റിനെ പരാജയപ്പെടുത്തണം. എന്നാല്‍ മാത്രമാണ് ഇന്ത്യയുടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ സാധ്യമാവുക. സ്കോട്ടലന്‍റിനെതിരെയുള്ള മത്സരത്തില്‍ വിജയശില്‍പ്പിയായത് 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ്.

4 ഓവറില്‍ 15 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി രവീന്ദ്ര ജഡേജ സ്കോട്ടലന്‍റിനെ 85 റണ്‍സില്‍ ഒതുക്കി. മത്സരത്തിനു ശേഷം പത്ര സമ്മേളനത്തില്‍ ജഡേജ, ചോദ്യത്തിനു ഉത്തരം നല്‍കിയതാണ് ഇപ്പോള്‍ ട്രെന്‍റിങ്ങ്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍റിനോട് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം. ബാഗ് പാക്ക് ചെയ്തു വീട്ടില്‍ പോകും എന്നായിരുന്നു ജഡേജയുടെ മറുപടി.

ജഡേജ പറഞ്ഞതുപോലെ അഫ്ഗാനിസ്ഥാനു വിജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് സെമി കാണാതെ മടങ്ങേണ്ടി വരും. ഇന്ത്യയുടെ നമീബിയക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായാണ് ഈ മത്സരം. അതിനാല്‍ നെറ്റ് റണ്‍റേറ്റ് കണക്കാക്കി ഇന്ത്യക്ക് കളിക്കാന്‍ സാധിക്കും.

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.
Scroll to Top