ഒരൊറ്റ ഓവർ ക്യാപ്റ്റനും മുൻ ക്യാപ്റ്റനും ഔട്ട്‌ :ഞെട്ടലിൽ ഇന്ത്യൻ ക്യാമ്പ്

334243

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാമത്തെ ഏകദിന മത്സരത്തിലും ടോസ് ഭാഗ്യം ഇന്ത്യൻ ടീമിനോപ്പം നിന്നപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കം.ആദ്യത്തെ ബോളിൽ ഫോർ അടിച്ച് തുടങ്ങിയ രോഹിത് ശർമ്മയെ പുറത്താക്കി പേസർ അൻസാരി ജോസഫ് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചപ്പോൾ പിന്നീട് വന്ന കോഹ്ലി ഒരിക്കൽ കൂടി മോശം ബാറ്റിങ് ഫോം തുടരുകയാണ്. നേരിട്ട രണ്ടാം ബോളിൽ തന്നെ വിക്കെറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ഡക്കിൽ മടങ്ങിയ കോഹ്ലി തന്റെ കരിയറിലെ തന്നെ മോശം ഏകദിന പരമ്പരയാണ് പൂർത്തിയാക്കിയത്. വളരെ കൃത്യമായ പ്ലാനിൽ വിൻഡീസ് ഫാസ്റ്റ് ബൗളർമാർ പന്തെറിഞ്ഞപ്പോൾ ആദ്യത്തെ പവർപ്ലേയിൽ തന്നെ ഇന്ത്യൻ ബാറ്റിങ് നിര സമ്മർദ്ദത്തിലായി. ഒരൊറ്റ ഓവറിൽ ഡബിൾ സ്ട്രൈക്ക് കൂടിയാണ് ഇതിന് പിന്നാലെ ഇന്ത്യക്ക് സമ്മാനിച്ചത്

നാലാം ഓവറിൽ അൻസാരി ജോസഫ് ബോളിൽ നായകൻ രോഹിത്തിന്റെ കുറ്റി തെറിച്ചപ്പോൾ പിന്നീട് വന്ന കോഹ്ലിക്ക് ഈ മത്സരവും ദുരന്തമായി മാറി.15 ബോളിൽ 3 ഫോർ അടക്കം 13 റൺസാണ് രോഹിത് നേടിയത് എങ്കിൽ ഈ പരമ്പരയിൽ 8,18 എന്നിങ്ങനെ സ്കോറുകൾക്ക് പിന്നാലെ വിരാട് കോഹ്ലി ഡക്കിൽ പുറത്തായി.ഈ ഏകദിന പരമ്പരയിൽ ആകെ കോഹ്ലി നേടിയത് 26 റൺസ്‌ മാത്രമാണ്.2 വർഷ കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാത്ത കോഹ്ലിക്ക് ഈ പരമ്പര മറ്റൊരു വേദന ആയി മാറുകയാണ്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

അതേസമയം ഇന്നത്തെ പുറത്താകലിൽ പിന്നാലെ മറ്റൊരു നാണക്കേടിന്റെ നേട്ടം കൂടി കോഹ്ലിക്ക് സ്വന്തമായി.2015 ജൂൺ ശേഷം ആദ്യമായിട്ടാണ് കോഹ്ലി ഒരു ഏകദിന പരമ്പരയിൽ ആകെ 50 റൺസ്‌ താഴെ നേടുന്നത്. കൂടാതെ തുടർച്ചയായ ഏഴാം ഏകദിന പരമ്പരയിൽ കോഹ്ലിക്ക് സെഞ്ച്വറി അടിച്ചെടുക്കാൻ കഴിഞ്ഞില്ല.

Scroll to Top