സിക്സടിച്ച് മത്സരം ഫിനിഷ് ചെയ്ത് കെല്‍ രാഹുല്‍. എന്നാല്‍ സന്തോഷമില്ലാ. കാരണം ഇതാണ്.

368557

ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവുമധികം റൺസ് നേടുക എന്നതാണ് വലിയ കാര്യം. പല ബാറ്റർമാരും സിംഗിളുകൾക്കും ഡബിളുകൾക്കും പകരം ബൗണ്ടറികൾ നേടുന്നതും, സിക്സറുകൾ പായിക്കുന്നതും അതിവേഗം റൺസ് കണ്ടെത്താനാണ്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മത്സരത്തിൽ വ്യത്യസ്തമായ ഒരു കാഴ്ചയുണ്ടായി.

ഇന്ത്യൻ ബാറ്റർ കെഎൽ രാഹുൽ മത്സരത്തിൽ ബൗണ്ടറിക്ക് ശ്രമിക്കുകയും, എന്നാൽ ഷോട്ടിന് പവർ കൂടി പോയതിനാൽ അത് സിക്സറായി മാറുകയും ചെയ്തുm ഇത് രാഹുലിന് വലിയ രീതിയിലുള്ള നിരാശയാണ് ഉണ്ടാക്കിയത്. ഷോട്ടിലെ പവർ അല്പം കൂടിയതുകൊണ്ട് അർഹതപ്പെട്ട സെഞ്ചുറിയാണ് രാഹുലിന് മത്സരത്തിൽ നഷ്ടമായത്.

മത്സരത്തിന്റെ അവസാന സമയത്ത് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസായിരുന്നു. ആ സമയത്ത് കെഎൽ രാഹുൽ 91 റൺസിലാണ് ക്രീസിൽ നിന്നത്. ഒരു ബൗണ്ടറി നേടിയതിനു ശേഷം ഒരു സിക്സർ നേടിയിരുന്നുവെങ്കിൽ അദ്ദേഹത്തിന് സെഞ്ച്വറി പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു. അതിനായാണ് കെഎൽ രാഹുൽ ശ്രമിച്ചതും.

എന്നാൽ രാഹുൽ ബൗണ്ടറി നേടാനായി പായിച്ച ഷോട്ടിന് അല്പം പവര്‍ കൂടിപ്പോയി. ബോൾ ബൗണ്ടറി ലൈന് മുകളിലൂടെ ചെന്ന് സിക്സറായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യ മത്സരത്തിൽ വിജയിക്കുകയും രാഹുലിന് 97 റൺസിൽ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.

See also  പവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.

അതോടെ വളരെ നിരാശനായാണ് കെഎൽ രാഹുലിനെ മൈതാനത്തെ കാണാൻ സാധിച്ചത്. എന്നിരുന്നാലും മത്സരത്തിലെ വിജയം രാഹുലിന് ഒരുപാട് മധുരം നൽകുന്നു. മത്സരത്തിൽ 2 റൺസിന് 3 വിക്കറ്റുകൾ നഷ്ടമായി ഇന്ത്യ സമ്മർദ്ദത്തിൽ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു രാഹുൽ ക്രീസിലെത്തിയത്. ശേഷം വിരാട് കോഹ്ലിയുമൊത്ത് ഒരു തകര്‍പ്പന്‍ കൂട്ടുകെട്ടാണ് രാഹുൽ സൃഷ്ടിച്ചത്.

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 165 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. 72 പന്തുകളിൽ നിന്നായിരുന്നു രാഹുൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അതിനുശേഷം രാഹുൽ ഓസ്ട്രേലിയൻ ബോളർമാർക്ക് മേൽ ആക്രമണം അഴിച്ചുവിട്ടു.

മത്സരത്തിൽ 115 പന്തുകളിൽ 97 റൺസാണ് രാഹുൽ നേടിയത്. 8 ബൗണ്ടറികളും 2 സിക്സറുകളും രാഹുലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. വിരാട് കോഹ്ലി 116 പന്തുകളിൽ 85 റൺസ് നേടി. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ ആറു വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.

എന്നിരുന്നാലും അർഹതപ്പെട്ട സെഞ്ചുറി സ്വന്തമാക്കാൻ സാധിക്കാതെ വന്നത് രാഹുലിന് നിരാശയും ഉണ്ടാക്കുന്നുണ്ട്. വരും മത്സരങ്ങളിലും ഇത്തര ബാറ്റിംഗ് പ്രകടനങ്ങൾ ആവർത്തിച്ച് രാഹുൽ സെഞ്ചുറികൾ സ്വന്തമാക്കും എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.

Scroll to Top