വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 1 റണ്‍സിനു കെല്‍ രാഹുലിനു അര്‍ദ്ധസെഞ്ചുറി നഷ്ടമായി. റണ്ണൗട്ടിന്‍റെ രൂപത്തിലാണ് താരത്തിനു വിക്കറ്റ് നഷ്ടമായത്. ആദ്യ ഏകദിനത്തില്‍ ടീമില്‍ ഇല്ലാതിരുന്ന താരം രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ചു. ഇഷാന്‍ കിഷനു പകരമാണ് കെല്‍ രാഹുല്‍ ടീമിലേക്ക് എത്തിയത്.
രോഹിത് ശര്‍മ്മക്കൊപ്പം റിഷഭ് പന്ത് ഓപ്പണിംഗ് ചെയ്തതിനാല്‍ നാലാം നമ്പറില്‍ രാഹുലാണ് എത്തിയത്. റിഷഭ് പന്ത് പുറത്തായപ്പോളാണ് കെല്‍ രാഹുല്‍ ക്രീസില്‍ എത്തിയത്. അധികം വൈകാതെ വീരാട് കോഹ്ലിയും മടങ്ങിയതോടെ 43 ന് 3 എന്ന നിലയിലായി. എന്നാല്‍ സൂര്യകുമാര്‍ യാദവിനോടൊപ്പം കെല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.
ഇരുവരും ചേര്‍ന്ന് 106 പന്തില്‍ 96 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 30ാം ഓവറില്‍ കെല്‍ രാഹുലിന്‍റെ അശ്രദ്ധയാണ് റണ്ണൗട്ടിനു വഴി വച്ചത്. ഡബിള്‍ നേടാനുള്ള ശ്രമത്തിനിടെ കെല്‍ രാഹുല്‍ പകുതി വച്ച് ഓട്ടം ഒരു സെക്കെന്‍ഡ് നിര്‍ത്തിയിരുന്നു. അതിനാല്‍ ബോള്‍ എത്തിയപ്പോഴേക്കും റണ്‍സ് പൂര്‍ത്തിയാക്കാന്‍ ആയില്ലാ. 48 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം 49 റണ്‍സാണ് രാഹുല്‍ നേടിയത്. പുറത്തായ ശേഷം സൂര്യകുമാര്‍ യാദവിനോട് എന്തൊക്കെയോ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പറയുന്നത് കാണാമായിരുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇന്‍ഡീസ് : ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറ ബ്രൂക്ക്സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, അകേയ്ല്‍ ഹൊസീന്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്