ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യൻ സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാനായ ലോകേഷ് രാഹുലിന് ഐസിസിയുടെ കനത്ത ശിക്ഷ. അമ്പയർമാരോട് മോശം രീതിയിലുള്ള പെരുമാറ്റം നടത്തിയ കുറ്റത്തിനാണ് രാഹുലിന് എതിരെയുള്ള നടപടി. താരത്തിന് എതിരെ ശക്തമായ നടപടിയുമായി ഐസിസിയും രംഗത്ത് എത്തിയത് ക്രിക്കറ്റ് ആരാധകരെയും അടക്കം ഞെട്ടിച്ചുകഴിഞ്ഞു.മൂന്നാം ദിനം തന്റെ വിക്കറ്റ് നഷ്ടമായതിൽ കടുത്ത അമർഷമാണ് രാഹുൽ അമ്പയർക്ക് എതിരെ കാണിച്ചത്.അമ്പയറുടെ ആ തീരുമാനത്തിനെതിരെ വിയോജിപ്പ് കൂടി പ്രകടിപ്പിച്ചാണ് മൂന്നാം ദിനത്തിൽ രാഹുൽ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഇതാണ് അമ്പയർമാർ ചൂണ്ടികാണിച്ചത് പ്രകാരം ഐസിസി നടപടിക്ക് കാരണം.
ഓവൽ ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഏറെ മനോഹരമായി ബാറ്റ് ചെയ്ത രാഹുലിനെ അൻഡേഴ്സനാണ് പുറത്താക്കിയത്. ജെയിംസ് അൻഡേഴ്സൺ എറിഞ്ഞ മികച്ച ഒരു ഔട്ട് സ്വിങ്ങറിൽ താരം വിക്കറ്റ് കീപ്പർ ബെയർസ്റ്റോക്ക് അനായാസമായ ക്യാച്ച് നൽകിയാണ് പുറത്തായത്.101 പന്തിൽ നിന്നും ആറ് ഫോറും1 സിക്സ് അടക്കം 46 റൺസാണ് രാഹുൽ നേടിയത് കച്ച ഫോമിലേന്ന് തെളിയിച്ച താരത്തിന് പക്ഷേ അൻഡേഴ്സൺ പന്തിൽ വിക്കറ്റ് നഷ്ടമായത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഡി. ആർ. എസ് റിവ്യൂവിൽ വിക്കറ്റ് ഔട്ട് എന്നുള്ള തീരുമാനം വന്നെങ്കിലും ബാറ്റ് പാഡിലാണ് തട്ടിയത് എന്നും രാഹുൽ വാദിച്ചു. ഡ്രസിങ് റൂമിലേക്ക് തിരികെ നടക്കുമ്പോയും രാഹുൽ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഒരു അമ്പയർ തീരുമാനത്തിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിക്കുവാൻ ഒരു ടീം അംഗത്തിനും അവകാശമില്ല.ഐസിസി പെരുമാറ്റചട്ടത്തിലെ ഏതാനും വകുപ്പ് ലംഘിച്ച രാഹുലിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയായും വിധിച്ചിട്ടുണ്ട്.
അതേസമയം പിഴശിക്ഷക്കും പുറമേ രാഹുലിന് ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ഐസിസി വിധിച്ചു. കഴിഞ്ഞ 24 മാസ കാലയളവിനുള്ളിൽ താരത്തിന്റെ ആദ്യ ഡീമെറിറ്റ് പോയിന്റ് കൂടിയാണിത്.24 മാസ കാലയളവിൽ നാലോ അതിൽ അധികമോ ഡീമെറിറ്റ് പോയിന്റ് നേടുന്ന താരത്തിന് മത്സരത്തിൽ നിന്നും സസ്‌പെൻഷൻ വരെ ഐസിസി ചട്ടം അനുസരിച്ച് ലഭിക്കാറുണ്ട്