ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചിരുന്നത്. എട്ട് വിക്കറ്റുകൾ സ്വന്തമാക്കിയ താരത്തിന്റെ രണ്ടാം ടെസ്റ്റിൽ നിന്നുള്ള ഒഴിവാക്കൽ വലിയ ഞെട്ടൽ എല്ലാവരിലും ഉണ്ടാക്കിയിരുന്നു.
ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് ആയിരുന്നു താരം വഹിച്ചത്. 22 മാസങ്ങൾക്ക് ശേഷം വീണ്ടും ടെസ്റ്റ് ക്രിക്കറ്റിൽ എത്തിയ താരം ഒരു ഫൈഫറും സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ ടെസ്റ്റിൽ താരത്തിന് പകരം ജയദേവ് ഉനത്കട്ടിയാണ് ഉൾപ്പെടുത്തിയത്. ഉനത്കട്ട് 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. രണ്ടാമത്തെ ടെസ്റ്റിൽ 12 വിക്കറ്റുകളിൽ ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയത് സ്പിന്നർമാരായിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് കുൽദീപ് യാദവിനെ രണ്ടാമത്തെ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നായകൻ രാഹുൽ. രണ്ടാമത്തെ യാദവിനെ മിസ്സ് ചെയ്തു എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.”ഐ.പി.എല്ലിൽ കൊണ്ടുവന്ന ഇമ്പാക്ട് പ്ലെയർ നിയമം ടെസ്റ്റ് ക്രിക്കറ്റിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ കുൽദീവ് യാദവിനെ എന്തായാലും രണ്ടാം ഇന്നിങ്സിൽ ഇറക്കുമായിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഞങ്ങളെ വിജയിപ്പിച്ചത്
അവനായിരുന്നു.
അവനായിരുന്നു ആ മത്സരത്തിലെ മികച്ച താരം. പക്ഷേ രണ്ടാം ടെസ്റ്റിനുള്ള ആദ്യ ദിനത്തിൽ ഞങ്ങൾ പിച്ച് കണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചത് ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ച ആണെന്നാണ്. സ്പിന്നർമാർക്കും അനുകൂലമായ പിച്ച് ആണെങ്കിലും ഞങ്ങൾക്ക് വെൽ ബാലൻസ്ഡ് ടീം ആകണമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അത്തരത്തിൽ ഒരു തീരുമാനം എടുത്തത്. എന്നാൽ എനിക്ക് കുറ്റബോധം ഇല്ല. ഫാസ്റ്റ് ബൗളർമാർ ഒരുപാട് വിക്കറ്റുകൾ എടുത്തു. ഫാസ്റ്റ് ബൗളർമാർക്ക് സഹായകമായതും ഒരുപാട് സ്ഥിരതയില്ലാത്ത ബൗൺസുകളും ഉണ്ടായിരുന്നു. അനുഭവസമ്പത്തുള്ള ഏകദിന കളിക്കാരിൽ നിന്നുമാണ് ഈ തീരുമാനം ഞങ്ങൾ എടുത്തത്.”- രാഹുൽ പറഞ്ഞു.