തീരുമാനം മാറ്റി കമ്മിൻസ് :കൊവിഡ് ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല

ഇന്ത്യയിലെ കൊവിഡ് മഹാമാരിയുടെ വ്യാപന  പശ്ചാത്തലത്തിൽ കോവിഡ്  ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല എന്ന് തന്റെ പുതിയ  തീരുമാനം അറിയിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍  പേസ് ബൗളർ  പാറ്റ് കമിന്‍സ് .താൻ  പറഞ്ഞ തുക  ഉടനടി തന്നെ യുനിസെഫ് ഓസ്‌ട്രേലിയയിലൂടെയാകും  ഇന്ത്യയിൽ  ചിലവഴിക്കുകയെന്ന് താരം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു .

ഇന്ത്യയെ സഹായിക്കാനായി യുനിസെഫ് ഓസ്‌ട്രേലിയക്ക് പണം നല്‍കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ  പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  പാറ്റ് കമ്മിന്‍സ്  തന്റെ തീരുമാനം  മാറ്റിയത് . ദിവസങ്ങൾ മുൻപാണ്   50,000 യു.എഡ് ഡോളർ  (37ലക്ഷം രൂപ) പി.എം കെയേഴ്‌സ് ഫണ്ടിലേക്ക്  നല്‍കുമെന്ന് കമ്മിൻസ്  അറിയിച്ചിരുന്നത്.താരത്തിന്റെ വമ്പൻ  പ്രഖ്യാപനത്തിന്  ഏറെ കയ്യടികൾ ലഭിച്ചിരുന്നു .ക്രിക്കറ്റ് ലോകവും മുൻ ഇന്ത്യൻ താരങ്ങളുമടക്കം ഓസീസ് താരത്തെ അഭിനന്ദിച്ചിരുന്നു .

അതേസമയം നിലപാട് മാറ്റത്തിന് പിന്നാലെ പണം  വൈകാതെ യുനിസെഫ് ഓസ്‌ട്രേലിയക്ക് നൽകുവാനുള്ള തന്റെ ചിന്തയെയും കുറിച്ച് കമ്മിൻസ് ഏറെ  വാചാലനായി .”ക്രിക്കറ്റ് ആസ്‌ട്രേലിയ പാങ്കുവെച്ചത് വളരെ വലിയ   ഒരു ആശയമാണ് . എനിക്ക് ഇന്ത്യയെയും ഇന്ത്യക്കാരെയും വളരെ ഇഷ്ടമാണ് . 
ലോകത്തേറ്റവും സ്‌നേഹത്തോടും കരുണയോടും പെരുമാറുന്നവർ  ഇന്ത്യക്കാരാണെന്നാണ് എന്റെ അഭിപ്രായം “കമ്മിൻസ് അഭിപ്രായം വിശദമാക്കി .നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വകയായി 50,000 യു.എസ് ഡോളറും സംഭാവനയായി നൽകി.  ഒപ്പം എല്ലാവരും ഈ കോവിഡ്   ഫണ്ടിനായി പണം ചെലവഴിക്കണം എന്നും ആവശ്യപ്പെട്ടു .

Previous articleലങ്കൻ ബോർഡിന്റെ കോവിഡ് പ്രതിരോധ ചാരിറ്റി മത്സരത്തിന് തിരിച്ചടി : പ്രമുഖ താരത്തിന് കോവിഡ് – മത്സരം ഉപേക്ഷിച്ചു
Next articleഎല്ലാവരും ഐപിൽ കളിക്കുന്നത് ഈ ലക്ഷ്യത്തോടെ മാത്രം :ചർച്ചയായി ഹെട്മയറുടെ തുറന്ന് പറച്ചിൽ