എല്ലാവരും ഐപിൽ കളിക്കുന്നത് ഈ ലക്ഷ്യത്തോടെ മാത്രം :ചർച്ചയായി ഹെട്മയറുടെ തുറന്ന് പറച്ചിൽ

82292759

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മിന്നും ഫോം തുടരുകയാണ്  റിഷാബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് .കളിച്ച എട്ട് മത്സരത്തില്‍ ആറിലും ജയിച്ച ഡല്‍ഹി നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് .അവസാന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് എതിരെ അനായാസം വിജയം സ്വന്തമാക്കിയ ഡൽഹി ടീമിലെ മിക്ക താരങ്ങളും ഫോം കണ്ടെത്തി കഴിഞ്ഞു .പഞ്ചാബ് കിങ്‌സ് ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14  പന്തുകൾ  ശേഷിക്കെ ഡൽഹി മറികടന്നു . അവസാന ഓവറുകളിൽ വിൻഡീസ് താരം ഹെറ്റ്‌മെയറുടെ ബാറ്റിംഗ് വെടിക്കെട്ടും  ഡൽഹി ടീമിന് സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് .

അതേസമയം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് എല്ലാവരും എന്തിനായാണ് ഐപിൽ മത്സരങ്ങൾ കളിക്കുന്നതെന്ന് തുറന്ന് പറയുകയാണ്  ഹെറ്റ്‌മെയർ .പലവിധ  വ്യത്യസ്തമായ സാഹചര്യങ്ങളോട് ക്രിക്കറ്റിൽ  എപ്പോഴും പൊരുത്തപ്പെടുക  എന്നതാണ് ഐപിൽ  മത്സരങ്ങൾ  കളിക്കുന്ന മിക്ക കളിക്കാരുടെയും ചിന്താഗതി .വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കുന്നത് വെല്ലുവിളിയായിട്ട് ഒരിക്കലും  തോന്നുന്നില്ല. കാരണം ഐപിൽ കളിക്കുന്നവരിൽ പലരും രാജ്യാന്തര ക്രിക്കറ്റ് കളിച്ച് പരിചയ സമ്പന്നരായവരാണ് . എപ്പോഴും ക്രിക്കറ്റിൽ സാഹചര്യങ്ങളെയും പിച്ചിനെയും മനസിലാക്കി താരങ്ങൾ  കളിക്കുകയെന്നതാണ് ഏറ്റവും പ്രധാനം” വിൻഡീസ് താരം വാചാലനായി .

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..

സീസണിൽ കളിച്ച  8 മത്സരങ്ങളിൽ  ഡൽഹി ക്യാപിറ്റൽസ്  ടീം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ,രാജസ്ഥാൻ റോയൽസ് എന്നി ടീമുകളോടാണ് മാത്രമാണ് തോറ്റത് .സീസണിൽ മികച്ച ബാറ്റിംഗ് ഫോം തുടരുന്ന ഓപ്പണർ പൃഥ്വി ഷാ : ശിഖർ ധവാൻ കോംബോ തന്നെയാണ് ഡൽഹി ടീമിന്റെ കരുത്ത് .
8 മത്സരങ്ങളിൽ നിന്ന് ധവാൻ 380 റൺസ്  നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കി കഴിഞ്ഞു .

Scroll to Top