ഇന്ത്യ :ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര അവസാനം ടെസ്റ്റിലേക്ക് കടക്കുകയാണ്. സെപ്റ്റംബർ 11ന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ ജയിക്കേണ്ടത് ഇരു ടീമിനും വളരെ നിർണായകമാണ്. ഓവൽ ടെസ്റ്റ് മത്സരം ജയിച്ച കോഹ്ലിയും സംഘവും 50 വർഷത്തെ നീണ്ട കാത്തിരിപ്പിനാണ് അവസാനം കുറിച്ചത്. ലോർഡ്‌സ് ടെസ്റ്റ് മത്സരവും ജയിച്ചിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ പരമ്പരയിൽ 2-1ന് മുൻപിൽ തന്നെയാണ്. ഓവൽ ടെസ്റ്റ് ജയം അഞ്ചാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്ക് അൽപ്പം മുൻതൂക്കം നൽകുമ്പോൾ നാട്ടിലെ ടെസ്റ്റ് പരമ്പര നഷ്ടമാകാതിരിക്കാൻ ഇംഗ്ലണ്ട് ടീമിന് ജയത്തിൽ കുറഞ്ഞത് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ നാലാം ടെസ്റ്റ് മത്സരവും ജയിച്ച് ചരിത്ര നേട്ടത്തിന്റെ അരികിലേക്ക് എത്തിയിരിക്കുന്ന ഇന്ത്യൻ ടീമിനെയും നായകൻ കോഹ്ലിയെയും ഏറെ പുകഴ്ത്തുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ.
ഏതൊരു ടീമിനും എതിരെ ഭയം ഇല്ലാതെ കളിക്കാൻ കഴിയുന്ന ശക്തിയായിട്ടാണ് ഈ ഇന്ത്യൻ ടീം കുതിപ്പ് തുടരുന്നത് എന്നും പറഞ്ഞ കെവിൻ പിറ്റേഴ്സൺ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ എല്ലാ ടീമുകൾക്കും എതിരെ അവരുടെ നാട്ടിൽ പോയി ജയിക്കാനും കോഹ്ലിക്കും ടീമിനും സാധിക്കും എന്നും വിശദമാക്കി.”വളരെ പ്രതിഭയുള്ള ഒരു ബാറ്റിങ് നിരയ് ഏത് എതിരാളികളെ അനായാസം തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ വീഴ്ത്തുവാൻ സാധിക്കുന്ന ബൗളർമാരുമാണ് ഈ ടീമിന്റെ ശക്തി. കഠിനമായ അധ്വാനത്തിൽ കൂടി എന്നും ആക്രമണ ശൈലിയിൽ കളിക്കുന്ന ഈ സംഘത്തെ അങ്ങനെയാണ് വിരാട് കോഹ്ലി വളർത്തിയെടുക്കുന്നത്. എന്നും സമ്മർദ്ധത്തെ നേരിടുവാൻ മിടുക്കർ തന്നെയാണ് ഈ കോഹ്ലിപട “മുൻ താരം വാചാലനായി.
നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് എതിരെ ലീഡ് വഴങ്ങിയിട്ട് തിരിച്ചുവന്ന ഇന്ത്യൻ ടീമിനെ പിറ്റേഴ്സൺ വാനോളം പ്രശംസിച്ചു.”ഈ ടീം നായകൻ വിരാട് കോഹ്ലിക്ക് കീഴിൽ ശക്തമായി കളിക്കുകയാണ് അവർക്ക് എല്ലാ മോശം സാഹചര്യത്തിലും തിരികെ ജയത്തിലേക്ക് എത്തുവാൻ അറിയാം. അങ്ങനെ ഒരു സംസ്കാരമാണ് വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇപ്പോൾ വളർത്തിയെടുക്കുന്നത്. വരാനിരിക്കുന്ന അഞ്ചാം ടെസ്റ്റിൽ ആത്മവിശ്വാസത്തിൽ കളിക്കാനായിട്ടെത്തുന്ന ഇന്ത്യൻ ടീമിനെ തോൽപ്പിക്കുക ശ്രമകരമാണ്. “കെവിൻ പിറ്റേഴ്സൺ അഭിപ്രായം വിശദമാക്കി