പ്രസീദ്ദ് കൃഷ്ണക്ക് പകരം താരത്തെ പ്രഖ്യാപിച്ചു. എത്തുന്നത് സൗത്താഫ്രിക്കയില്‍ നിന്നും.

burger

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പരിക്കേറ്റ പ്രസീദ്ദ് കൃഷ്ണക്ക് പകരം രാജസ്ഥാന്‍ റോയല്‍സ്, പകരം താരത്തെ പ്രഖ്യാപിച്ചു. സൗത്താഫ്രിക്കന്‍ താരം കേശവ് മഹാരാജാണ് അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് രാജസ്ഥാന്‍ റോയല്‍സില്‍ എത്തുക.

സൗത്താഫ്രിക്കക്കായി 20 ടി20 മത്സരങ്ങളും 44 ഏകദിനവും 50 ടെസ്റ്റ് മത്സരവും കളിച്ചട്ടുള്ള താരമാണ് കേശവ് മഹാരാജ്. നിരവധി ലീഗുകളില്‍ നിന്നായി 159 മത്സരങ്ങളില്‍ 130 വിക്കറ്റാണ് താരം വീഴ്ത്തിയട്ടുള്ളത്. ലോവര്‍ ഓഡറില്‍ ബാറ്റുകൊണ്ട് സംഭാവന നല്‍കാന്‍ കഴിവുള്ള താരം കൂടിയാണ് ഈ സ്പിന്നര്‍.

നേരത്തെ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ വ്യക്തിഗത കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്നും വിട്ടു നിന്നിരുന്നു. ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലക്ക്നൗനെ 20 റൺസിന്‌ രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയിരുന്നു

Read Also -  പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവും. സഞ്ജുവും വരണമെന്ന് ആഗ്രഹിക്കുന്നു. സൗരവ് ഗാംഗുലി പറയുന്നു.
Scroll to Top