രക്ഷയില്ല ഹാർദിക്കേ.. മുംബൈയ്ക്ക് സീസണിലെ ആറാം തോൽവി.. ഡൽഹിയുടെ വിജയം 10 റൺസിന്..

70f61fb6 923f 48c6 b826 b0eb7b5848d7

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 257 എന്ന കൂറ്റൻ സ്കോർ കണ്ടെത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ മുംബൈ ബാറ്റർമാർ പൊരുതാൻ ശ്രമിച്ചെങ്കിലും ഡൽഹിയുടെ മുൻപിൽ പരാജയം ഏറ്റുവാങ്ങി. മുംബൈയുടെ ഈ സീസണിലെ ആറാം പരാജയമാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് ഡൽഹിയുടെ അഞ്ചാം വിജയമാണിത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഡൽഹി ക്യാപിറ്റൽസിന് ഓപ്പണർ ഫ്രീസർ മക്ഗർക്ക് നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ മുംബൈക്കെതിരെ പൂർണ്ണമായ ആക്രമണമാണ് മക്ഗർക്ക് അഴിച്ചുവിട്ടത്.

27 പന്തുകൾ നേരിട്ട മക്ഗർക്ക് 84 റൺസാണ് നേടിയത്. 11 ബൗണ്ടറികളും 6 സിക്സറുകളും ഈ യുവതാരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷം മൂന്നാമനായി ക്രീസിലെത്തിയ ഹോപ്പും അടിച്ച് തകർത്തതോടെ മുംബൈ വിയർക്കുകയുണ്ടായി. 17 പന്തുകൾ നേരിട്ട ഹോപ്പ് 5 സിക്സറുകളടക്കം 41 റൺസാണ് നേടിയത്.

ഡൽഹിക്കായി നായകൻ പന്ത് 19 പന്തുകളിൽ 29 റൺസുമായി മികവ് പുലർത്തുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെ വെടിക്കെട്ട് കൂടെയായപ്പോൾ ഡൽഹി ക്യാപിറ്റൽസ് 250 റൺസ് കടന്നു മുമ്പോട്ട് പോവുകയായിരുന്നു. 25 പന്തുകൾ നേരിട്ട സ്റ്റബ്സ് 48 റൺസാണ് മത്സരത്തിൽ നേടിയത്. ഇതോടെ ഡൽഹിയുടെ സ്കോർ 257 റൺസിൽ എത്തുകയുണ്ടായി.

മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈക്കായി മികച്ച തുടക്കം നൽകാൻ ഇഷാൻ കിഷൻ ശ്രമിച്ചു. എന്നാൽ ഇഷാന്റെയും രോഹിത് ശർമയും വിക്കറ്റുകൾ തുടക്കത്തിൽ തന്നെ മുംബൈയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ സൂര്യകുമാർ യാദവ് മികച്ച തുടക്കം കാഴ്ചവെച്ചെങ്കിലും 13 പന്തുകളിൽ 26 റൺസുമായി കൂടാരം കയറേണ്ടി വന്നു.

Read Also -  സഞ്ജുവിന്റെ ഔട്ടിൽ മാത്രമല്ല, പവലിന്റെ കാര്യത്തിലും അമ്പയറുടെ പിഴവ്. തുറന്നുകാട്ടി സോഷ്യൽ മീഡിയ.

ശേഷം നായകൻ ഹർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്നാണ് മുംബൈയുടെ സ്കോർ ഉയർത്തിയത്. പാണ്ഡ്യ 24 പന്തുകളിൽ 46 റൺസാണ് നേടിയത്. തിലക് വർമ മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതുകയുണ്ടായി. തിലകിനൊപ്പം ടിം ഡേവിഡും അവസാന ഓവറുകളിൽ ആക്രമിച്ചതോടെ മുംബൈയുടെ വിജയ പ്രതീക്ഷകൾ ഉയർന്നു.പക്ഷേ 17 പന്തുകളിൽ 37 നേടിയ ഡേവിഡിനെ പതിനെട്ടാം ഓവറിൽ മുകേഷ് കുമാർ വീഴ്ത്തുകയുണ്ടായി.

അവസാന 2 ഓവറുകളിൽ 41 റൺസ് ആയിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. റാസിക് സലാം എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ അപകടകാരിയായ മുഹമ്മദ് നബിയുടെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. എന്നാൽ ഓവറിൽ 15 റൺസ് നേടി പ്രതീക്ഷകൾ നിലനിർത്താൻ മുംബൈയ്ക്ക് സാധിച്ചു.

ഇതോടെ അവസാന ഓവറിലെ മുംബൈയുടെ വിജയലക്ഷം 26 റൺസായി മാറുകയായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമ റൺഔട്ട് ആയതോടെ മത്സരം പൂർണ്ണമായും ഡൽഹിയുടെ വരുതിയിലേക്ക് എത്തുകയായിരുന്നു. തിലക് മത്സരത്തിൽ 32 പന്തുകളിൽ 63 റൺസാണ് നേടിയത്. മത്സരത്തിൽ 10 റൺസിന്റെ വിജയമാണ് ഡൽഹി നേടിയത്.

Scroll to Top