8.5 ഓവറിൽ ബീഹാറിനെ മലർത്തിയടിച്ച് കേരളം :നോക്കൗട്ട് സാധ്യതകള്‍ സജീവം : കേരളത്തിന് മുന്നിലുള്ള വഴികൾ ഇപ്രകാരം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം വീണ്ടും  സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബീഹാറിനെ ഒമ്പത് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ഇതോടെ നോക്കൗട്ട്  മത്സരങ്ങൾക്ക് യോഗ്യത നേടുവാനുള്ള പോരാട്ടത്തിൽ കേരളവും ഉണ്ട് .
കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പിൽ  16 പോയിന്റാണ് കേരളത്തിനുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റുള്ള കര്‍ണാടകയാണ്  ഇപ്പോൾ  ഗ്രൂപ്പിൽ ഒന്നാമത്. യുപി രണ്ടാം സ്ഥാനത്തും. ഒന്നാം സ്ഥാനക്കാര്‍ക്കൊപ്പം മികച്ച റണ്‍റേറ്റുള്ള രണ്ട് ടീമുകളും നോക്കൗട്ടിന് യോഗ്യത നേടും. മികച്ച റണ്‍റേറ്റുള്ള മൂന്നാമത്തെ ടീം പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി കളിക്കും. ജയിക്കുന്ന ടീം നോക്കൗട്ടിന് യോഗ്യത നേടും .ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷയും .

ഇന്ന്  ബിഹാറിനെതിരെ ഇറങ്ങുമ്പോൾ  വലിയ  മാര്‍ജിനിലുള്ള  വിജയമാണ്
കേരളം ലക്ഷ്യമിട്ടത് . ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ബീഹാർ ചെറിയ സ്‌കോറിൽ ഒതുങ്ങി .ഓപ്പണർ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ടില്‍ കേരളം വിജയലക്ഷ്യം വെറും 8.5 ഓവറിൽ  സ്വന്തമാക്കുകയും ചെയ്തു.ഇതോടെ മികച്ച റൺ റേറ്റ് സ്വന്തമാക്കുവാൻ സച്ചിൻ ബേബിക്കും സംഘത്തിനും കഴിഞ്ഞു .

ഉത്തര്‍പ്രദേശിനും കേരളത്തിനും ബറോഡയ്ക്കും നിലവില്‍ 16 പോയിന്റാണുള്ളത്. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ഇ എന്നിവയില്‍ ഒരു മത്സരം കൂടി ഇനിയും  നടക്കുവാനിരിക്കെ ഡല്‍ഹിയോ, ചണ്ഡിഗഢോ ആണ് ആ ഗ്രൂപ്പില്‍ 16 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തുവാന്‍  ഏറെ സാധ്യത. എന്നാൽ
ബറോഡയെക്കാള്‍ മികച്ച റണ്‍റേറ്റാണ് ഇപ്പോള്‍ കേരളത്തിനുള്ളത്.  ഡല്‍ഹി നാളെ വലിയ  വിജയം നേടിയാൽ  കേരളത്തിനെ മറികടന്ന് യുപിയ്ക്കൊപ്പം ആറും ഏഴും സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് കടക്കും. കേരളം ഇപ്പോഴും പ്രതീക്ഷയിലാണ് .

ബൗളിങ്ങിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് നിർണായക മത്സരത്തിൽ കേരള ടീമിന്റെ ബൗളിംഗ് ഹീറോയായപ്പോൾ  റോബിൻ ഉത്തപ്പ 32 പന്തിൽ പുറത്താവാതെ 87 റൺസ് അടിച്ച്  ബാറ്റിംഗ്  ഫോം നിലനിർത്തി .


Previous articleസഹോദരൻ ബംഗാൾ ക്രിക്കറ്റ് ടീമിൽ : സന്തോഷം വെളിപ്പെടുത്തി മുഹമ്മദ് ഷമി
Next articleവീണ്ടും വരുൺ ചക്രവർത്തിക്ക് നിരാശ :ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം – ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ നിന്ന് പുറത്തായേക്കും