വീണ്ടും വരുൺ ചക്രവർത്തിക്ക് നിരാശ :ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം – ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിൽ നിന്ന് പുറത്തായേക്കും

images 2021 03 01T081309.992

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിക്കാമെന്നുള്ള  പുതുമുഖ സ്പിന്നർ വരുൺ  ചക്രവര്‍ത്തിയുടെ  ആഗ്രഹങ്ങൾക്ക് വീണ്ടും തിരിച്ചടി .താരം ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പര  കളിച്ചേക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ താരം  പൂർണ്ണമായി പരാജയപ്പെട്ടന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടെ താരത്തിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം തുലാസ്സിലായി .

നേരത്തെ താരത്തിന് ബിസിസിഐയുടെ പുതിയ ഫിറ്റ്നസ് പരിഷ്കാരങ്ങളുടെ ഭാഗമായ 8.5 മിനിറ്റിനുള്ളില്‍  2 കിലോ മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കുക എന്ന കടമ്പ താരം പിന്നിട്ടിരുന്നില്ല . യോ- യോ ടെസ്റ്റില്‍ 17.1 മാര്‍ക്ക് എന്ന കടമ്പയും വരുണിന് കടക്കാനായില്ല. ഇതോടെ  വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി:20  പരമ്പരയിലെ  പ്രവേശനം വീണ്ടും
ബുദ്ധിമുട്ടിലായി .

ഫിറ്റ്നസ് ടെസ്റ്റിലെ പരാജയത്തെ തുടർന്ന് താരം വീണ്ടും ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് പുറത്തേക്ക് പോകുകയാണേൽ അത് താരത്തിന് ഇത് രണ്ടാം തിരിച്ചടിയായാണ് കരിയറിൽ . ടീമില്‍ നിന്ന് കഴിഞ്ഞ  അഞ്ച് മാസത്തിനിടെ രണ്ടാമത്തെ പുറത്താകലായിരിക്കും ഇത്. കഴിഞ്ഞ നവംബറില്‍ താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി:20  ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്കിനെ തുടർന്ന്  കളിക്കാന്‍ അവസരം ലഭിച്ചില്ല.  വരുൺ ചക്രവർത്തിക്ക് പകരം ടീമിനൊപ്പം ചേർന്ന നടരാജൻ 3 ഫോർമാറ്റിലും അരങ്ങേറ്റം നടത്തിയിരുന്നു .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അതേസമയം വരുൺ ചക്രവർത്തിയുടെ  കാര്യത്തിൽ  ബിസിസിഐയുടെ ഔദ്യോഗിക തീരുമാനൊന്നും വന്നിട്ടില്ല.താരം ഇപ്പോല്‍ ഐപിൽ ഫ്രാഞ്ചൈസി ടീമായ   കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം  മുംബൈയില്‍ പരിശീലനത്തിലാണ്.

Scroll to Top