വെടിക്കെട്ടുമായി സഞ്ജുവും സച്ചിൻ ബേബിയും :കേരളത്തിന്‌ വീണ്ടും ജയം

ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ വളരെ ആവേശപൂർവ്വം നോക്കികാണുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വമ്പൻ ജയം നേടി വീണ്ടും ഒരിക്കൽ കൂടി സാധ്യതകൾ സജീവമാക്കി കേരള ടീം.വളരെ അധികം ആകാംക്ഷ നിറഞ്ഞുനിന്ന മത്സരത്തിൽ റെക്കോർഡ് വിജയലക്ഷ്യമാണ് ഏറെ ശക്തരായ മധ്യപ്രദേശിന് എതിരെ കേരള ടീം മറികടന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശ് ടീം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വമ്പൻ തകർച്ചയിൽ നിന്നും മൂന്നാം വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് കേരള ടീം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 18 ഓവറിൽ 172 റൺസ് അടിച്ചെടുത്തത്.ഇന്നത്തെ ഈ ജയത്തോടെ ഗ്രൂപ്പ്‌ ഡിയിൽ 5 മത്സരങ്ങളിൽ മൂന്നും ജയിച്ച കേരള ടീം 3 ജയങ്ങളുമായി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി

എന്നാൽ ശക്തമായ ബൗളിംഗ് നിരയുള്ള മധ്യപ്രദേശ് ടീമിന് മുൻപിൽ വളരെ ഏറെ തകർച്ചയോടെ ബാറ്റിങ് ആരംഭിച്ച കേരള ടീമിനായി നായകൻ സഞ്ജു സാംസൺ, ഉപനായകൻ സച്ചിൻ ബേബി എന്നിവർ പുറത്തെടുത്തത് അസാധാരണ മികവ് തന്നെയാണ്. ക്യാപ്റ്റൻ സഞ്ജു വെറും 33 പന്തുകളിൽ നിന്നായി 56 റൺസ് നേടി തന്റെ ഐപിൽ ഫോം ഒരിക്കൽ കൂടി ആവർത്തിച്ചപ്പോൾ സച്ചിൻ ബേബി വെറും 27 പന്തുകളിൽ നിന്നാണ് 51 റൺസ് നേടിയത്.കൂടാതെ കേരള ടീം ഓപ്പൺർമാരായ രോഹൻ (29 റൺസ് ), അസറുദ്ധീൻ (21 റൺസ് )എന്നിവരും തിളങ്ങി

അതേസമയം നേരത്തെ 8.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ നിന്നാണ് കേരള ടീം ഈ ഒരു റെക്കോർഡ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കിനിൽക്കേ മറികടന്നത്. കേരള ടീമിനായി ബൗളർമാർ കാഴ്ചവെച്ചത് നിരാശജനകമായ പ്രകടനമാണ്.മനു കൃഷ്ണ, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി എങ്കിലും മധ്യപ്രദേശ് ബാറ്റ്‌സ്മന്മാർ അനായാസം റൺസ് കണ്ടെത്തി.49 ബോളിൽ 77 റൺസ് നേടിയ സ്റ്റാർ താരം രജിത് പടീതാർ കേരള ടീമിന് മുൻപിൽ വമ്പൻ ടാർഗറ്റ്‌ വെക്കാനുള്ള പ്രധാന കാരണമായി മാറി

Previous articleബിസിസിഐയെ വിമർശിച്ച് രവി ശാസ്ത്രി :ലോകകപ്പ് നഷ്ടമായത് ഈ കാരണത്താൽ
Next articleബാംഗ്ലൂരിന് പുതിയ കോച്ച് : നായകൻ ഇപ്പോഴും സസ്പെൻസ്