ബിസിസിഐയെ വിമർശിച്ച് രവി ശാസ്ത്രി :ലോകകപ്പ് നഷ്ടമായത് ഈ കാരണത്താൽ

IMG 20211104 112755 scaled

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ എല്ലാ പ്രതീക്ഷകൾക്ക് വിപരീതമായി ഇന്ത്യൻ ടീം ഇത്തവണത്തെ ടി :20 ലോകകപ്പിൽ നിന്നും പുറത്ത്. ചാമ്പ്യൻ ടീമായി ഈ ടി :20 ലോകകപ്പ് കളിക്കുവാനെത്തി പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ വിരാട് കോഹ്ലിയും ടീമും ഈ ലോകകപ്പ് ഒരിക്കലും മറക്കാൻ ആഗ്രഹിക്കില്ല. എല്ലാ അർഥത്തിലും എതിരാളികൾക്ക് മുൻപിൽ പരാജയമായി മാറിയ ടീം ഇന്ത്യയിൽ വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ ലോകകപ്പിന് സാധിക്കും എന്നതും ഉറപ്പാണ്. കഴിഞ്ഞ നാല് വർഷകാലമായി ഇന്ത്യൻ ടീമിനെ ഹെഡ് കോച്ച് റോളിൽ പരിശീലിപ്പിക്കുന്ന മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി തന്റെ കരാർ അവസാനിച്ചതോടെ റോൾ മതിയാക്കി പടിയിറങ്ങുകയാണ്. ഇനി താൻ കമന്ററി ലോകത്തേക്കോ അതോ ഐപിഎല്ലിൽ അടക്കം കോച്ചിംഗ് റോൾ വീണ്ടും ഏറ്റെടുക്കുമോ എന്നതിൽ കൂടി അദ്ദേഹം സസ്പെൻസ് നിറക്കുകയാണ്.2017 കാലയളവ് മുതൽ ഇന്ത്യൻ ടീം പരിശീലക കുപ്പായം അണിയുന്ന രവി ശാസ്ത്രി അപൂർവ്വമായ ഒട്ടനവധി നേട്ടങ്ങൾ ഇന്ത്യൻ ടീം സ്വന്തമാക്കുമ്പോൾ എല്ലാത്തിനും പിന്നിലുള്ള ബുദ്ധികേന്ദ്രം തന്നേയായിരുന്നു.

എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഇപ്പോൾ ലോകകപ്പിലെ സെമി ഫൈനൽ പോലും കാണാതെ പുറത്താകുമ്പോൾ കോച്ച് രവി ശാസ്ത്രി തനിക്ക് എതിരെ ഉയരുന്ന ചില വിമർശനങ്ങൾക്കും തക്കതായ മറുപടി നൽകുകയാണ്. തുടർച്ചയായ കളികൾ ഇന്ത്യൻ ടീമിനെ ഏറെ തളർത്തിയതായി ഇന്നലെ മത്സരത്തിന് മുന്നോടിയായി തുറന്നുപറഞ്ഞിരിക്കുകയാണ് ഹെഡ് കോച്ച്. “ഞാനും ടീമും മാനസികമായി വളരെ അധികം തളർന്നിരിക്കുന്നു.ബയോ ബബിളിൽ ആറ് മാസമായി ഞങ്ങൾ തുടരുകയാണ്. ഈ പ്രായത്തിൽ ഞാൻ ഇത്തരം കാര്യങ്ങൾ പ്രതീക്ഷിച്ചതാണ്. പക്ഷേ താരങ്ങൾ സാഹചര്യം നോക്കൂ. അവർ വളരെ അധികം ശാരീരികമായും മാനസികമായും തളർന്നിരിക്കുന്നു.വൻ മത്സരങ്ങൾ വരുമ്പോൾ ടീമിനെയാകെ സമ്മർദ്ദം ബാധിച്ചേക്കാം.”രവി ശാസ്ത്രി അഭിപ്രായം വിശദമാക്കി.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.

“ഞങ്ങൾ എല്ലാവരും ടി :20ലോകകപ്പിന് മുൻപ് ഇടവേള ആഗ്രഹിച്ചു. ഐപില്ലും ലോകകപ്പും തമ്മിലുള്ള ഇടവേള അൽപ്പം കൂടി വലുതാകണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. എന്താണേലും ഈ ഒരു തോൽവിയിൽ എല്ലാ ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്. അതിൽ നിന്നായി ഒരിക്കൽ പോലും ഒഴിയാനാകില്ല.ഇത് ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ്. അവർ അത് പലതവണ കൂടി തെളിയിച്ചതാണ് “രവി ശാസ്ത്രി വളരെ അധികം വാചാലനായി

Scroll to Top