ബാംഗ്ലൂരിന് പുതിയ കോച്ച് : നായകൻ ഇപ്പോഴും സസ്പെൻസ്

Royal Challengers Bangalore 2

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷയോടെയാണ് 2022ലെ വരുന്ന ഐപിൽ പതിനഞ്ചാം സീസണിനായി കാത്തിരിക്കുന്നത്. പുതിയ രണ്ട് ടീമുകൾ കൂടി വന്നതോടെ ആകെ 10 ടീമുകളുള്ള അടുത്ത സീസണിൽ കിരീടം നേടാനുള്ള തയ്യാറെടുപ്പുകളും ഏതാനും ചില പ്ലാനുകളും ടീമുകൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ അടുത്ത സീസൺ ഐപിഎല്ലിന് മുൻപായി മെഗാ താരലേലം കൂടി നടക്കുവാനിരിക്കെ എല്ലാ ടീമുകൾക്കും പ്രധാന താരങ്ങളിൽ ചിലരെ സ്ക്വാഡിൽ നിലനിർത്താനുള്ള അവസരം കൂടി ലഭിക്കും. എല്ലാ തരത്തിലും മികച്ച താരങ്ങളെ തങ്ങൾ സ്‌ക്വാഡിലേക്ക് ലേലത്തിന് മുൻപായി എത്തിക്കാൻ ടീമുകൾ വിശദ ചർച്ചകൾ നടത്തുമ്പോൾ എല്ലാവരെയും ഒരു വൻ പ്രഖ്യാപനത്തിലൂടെ ഞെട്ടിക്കുകയാണ് ബാംഗ്ലൂർ ടീം. വിരാട് കോഹ്ലി ടി :20 ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം വരുന്ന ആദ്യത്തെ സീസണിൽ ഒരു പരിശീലകനെ പ്രഖ്യാപിക്കുകയാണ് ടീം ഇപ്പോൾ.

വരാനിരിക്കുന്ന അടുത്ത രണ്ട് ഐപിൽ സീസണിലും മുൻ ഇന്ത്യൻ ടീം ബാറ്റിംഗ് കോച്ചായ സഞ്ജയ്‌ ബാംഗർ ബാംഗ്ലൂർ ടീം ഹെഡ് കോച്ചായി എത്തും. നേരത്തെ ടീം പരിശീലകനായ മൈക്ക് ഹെസ്സനിൽ നിന്നാണ് അദ്ദേഹം ഈ പദവി വളരെ പ്രതീക്ഷകളോടെ ഏറ്റെടുക്കുന്നത്. ഇനി വരുന്ന സീസണിൽ മൈക്ക് ഹസ്സൻ ടീം ക്രിക്കറ്റ്‌ ഡയറക്ടറായി തുടരുമെന്നും ബാംഗ്ലൂർ ടീം മാനേജ്മെന്റ് അറിയിക്കുന്നു പരിശീലകരുടെ പട്ടിക അന്തിമമായി പ്രഖ്യാപിച്ച ബാംഗ്ലൂർ ടീം വരാനിരിക്കുന്ന സീസണിൽ ആരാകും ടീം നായകൻ എന്നുള്ള കാര്യത്തിൽ സൂചനകൾ ഒന്നും നൽകിയില്ല. വിരാട് കോഹ്ലിക്ക് ശേഷം മറ്റൊരു ക്യാപ്റ്റനെ കണ്ടെത്തുക ഏറെ പ്രയാസമാണ്.നേരത്തെ പതിനാലാം സീസൺ രണ്ടാം പാദത്തിന് മുൻപായി ഓസ്ട്രേലിയൻ മുൻ താരം സൈമൺ കാറ്റിച്ച് ബാംഗ്ലൂർ ടീം പരിശീലകന്റെ സ്ഥാനം ഒഴിഞ്ഞിരുന്നു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

2010ലെ ഐപിഎല്ലിൽ കൊച്ചി ടസ്ക്കേഴ്സ് കേരളയുടെ ബാറ്റിങ് കോച്ചായിരുന്ന സഞ്ജയ്‌ ബാംഗർ ഇന്ത്യൻ ടീമിനായി 12 ടെസ്റ്റുകളും 15 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Scroll to Top